ഏറ്റവും വലിയ ഹിന്ദുക്ഷേത്രം തുറക്കാന്‍ യുഎസ്

ന്യൂജഴ്‌സി രാജ്യത്തെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം തുറക്കാനൊരുങ്ങി യുഎസ്. ന്യൂജഴ്‌സിയില്‍ പണിപൂര്‍ത്തിയായ ബിഎപിഎസ് സ്വാമിനാരായണ്‍ അക്ഷര്‍ധാം ക്ഷേത്രം ഒക്ടോബര്‍ എട്ടിനാണു തുറക്കുക.
ന്യൂജഴ്‌സിയിലെ റോബിന്‍സ്വില്ലെ ടൗണ്‍ഷിപ്പില്‍ 183 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ക്ഷേത്രസമുച്ചയം 12 വര്‍ഷം കൊണ്ടാണു നിര്‍മിച്ചത്. യുഎസില്‍നിന്നുള്ള 12,500 വൊളന്റിയര്‍മാര്‍ നിര്‍മാണത്തില്‍ പങ്കാളികളായി. ലോകത്തെ ഏറ്റവും വലുതും ഉയരും കൂടിയതുമായ ഹിന്ദു ക്ഷേത്രമായ കംബോഡിയയിലെ അങ്കോര്‍ വാട്ടിനു പിന്നില്‍ രണ്ടാം സ്ഥാനമാണ് ഈ ക്ഷേത്രത്തിന്. 100 ഏക്കറിലാണു ഡല്‍ഹിയിലെ അക്ഷര്‍ധാം ക്ഷേത്രം.
ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ചുവടുപിടിച്ചാണു ന്യൂജഴ്‌സിയിലെ ക്ഷേത്രം ഒരുക്കിയിട്ടുള്ളത്. ഇന്ത്യന്‍ സംഗീതോപകരണങ്ങള്‍, നൃത്തരൂപങ്ങള്‍, ദേവീദേവ രൂപങ്ങള്‍ എന്നിങ്ങനെ പതിനായിരത്തിലേറെ ശില്‍പ്പങ്ങളും കൊത്തുപണികളും ക്ഷേത്രത്തിലുണ്ട്. പ്രധാന ശ്രീകോവിലിനു പുറമെ 12 ഉപശ്രീകോവിലുകളും 9 ഗോപുരങ്ങളും 9 പിരമിഡ് ഗോപുരങ്ങളുമാണു ക്ഷേത്രത്തില്‍ വിസ്മയം തീര്‍ക്കുന്നത്.

KCN

more recommended stories