ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ച് തൊഴിലാളി യൂണിയന്‍

 

ബാങ്കിങ് മേഖലയില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തതില്‍ പ്രതിഷേധിച്ച് പണിമുടക്ക് പ്രഖ്യാപിച്ച് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍. ഡിസംബര്‍ 4 മുതല്‍ 2024 ജനുവരി 20 വരെ ബാങ്ക് അടിസ്ഥാനത്തിലും സംസ്ഥാനതലത്തിലും അഖിലേന്ത്യാതലത്തിലും പണിമുടക്കുകള്‍ ആഹ്വനം ചെയ്തിട്ടുണ്ട്. ബാങ്ക് ജീവനക്കാരുടെ ക്ഷാമം നേരിടുന്ന സമയത്ത് ബാങ്കുകളുടെ വിമുഖതയാണ് പണിമുടക്കിലേക്ക് നയിക്കുന്നത്. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്ന് യൂണിയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതിഷേധത്തിന്റെ ഭാഗമായി, 2024 ജനുവരി 19 മുതല്‍ 20 വരെ രാജ്യത്തുടനീളം സ്വകാര്യ- പൊതുമേഖലാ ബാങ്കുകള്‍ ഉള്‍പ്പെടെ എല്ലാ ബാങ്കുകളിലും യൂണിയന്‍ ദ്വിദിന പണിമുടക്ക് പ്രഖ്യാപിച്ചു.
പിഎന്‍ബി, പഞ്ചാബ് ആന്‍ഡ് സിന്ദ് ബാങ്ക്, എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, യുകോ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഡിസംബര്‍ 4 മുതല്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

KCN

more recommended stories