ഇന്ത്യക്കെതിരായ ആശ്വാസ ജയത്തിന് പിന്നാലെ ഓസ്‌ട്രേലിയക്ക് തിരിച്ചടി

 

ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യക്കെതിരെ ആശ്വാസജയം നേടിയതിന് പിന്നാലെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന് തിരിച്ചടി. ഇന്ത്യക്കെതിരായ പരമ്പരയില്‍ നിന്ന് വിട്ടുനിന്ന സ്റ്റാര്‍ സ്പിന്നര്‍ ആഷ്ടണ്‍ ആഗറിന് ലോകകപ്പില്‍ കളിക്കാനാവില്ലെന്നാണ് റിപ്പോര്‍ട്ട്. തുടയിലെ പേശികള്‍ക്കേറ്റ പരിക്ക് ഭേദമാകാത്തതാണ് ആഗറിന് ലോകകപ്പ് നഷ്ടമാക്കിയത്. വ്യക്തിപരമായ കാരണങ്ങളാലാണ് ആഗര്‍ ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ നിന്ന് വിട്ടു നിന്നത്.

ഇന്ത്യയിലെ സ്പിന്‍ പിച്ചുകളില്‍ ആദം സാംപക്കൊപ്പം ഓസ്‌ട്രേലിയയുടെ പ്രധാന ബൗളറായിരുന്നു ഇടം കൈയന്‍ സ്പിന്നറായ ആഗറും.വാലറ്റത്ത് മികച്ച ബാറ്ററും കൂടിയായ ആഗര്‍ ഓസീസിന് ബാറ്റിംഗ് കരുത്ത് നല്‍കുന്നതിലും നിര്‍ണായകമായിരുന്നു.ഒക്ടോബര്‍ അഞ്ചിന് ന്യൂസിലന്‍ഡ്-ഇംഗ്ലണ്ട് പോരാട്ടത്തോടെ തുടങ്ങുന്ന ഏകദിന ലോകകപ്പില്‍ എട്ടിന് ഇന്ത്യക്കെതിരെ ചെന്നൈയിലാണ് ഓസ്‌ട്രേലിയയുടെ ആദ്യ മത്സരം. ലോകകപ്പ് ടീമിനുള്ള പ്രാഥമിക സ്‌ക്വാഡില്‍ മാറ്റം വരുത്താനുള്ള തീയതി ഇന്ന് അവസാനിക്കുമെന്നതിനാല്‍ ആഗറിന്റെ പകരക്കാരനായി ആരാവും ടീമിലെത്തുക എന്ന ആകാംക്ഷയിലാണ് ആരാധകര്‍.

KCN

more recommended stories