പ്രവാസികള്‍ ഉള്‍പ്പെടെ 162 തടവുകാര്‍ക്ക് മാപ്പ് നല്‍കി ഒമാന്‍ ഭരണാധികാരിയുടെ ഉത്തരവ്

 

മസ്‌കറ്റ്: നബിദിനം പ്രമാണിച്ച് ഒമാനില്‍ പ്രവാസികള്‍ ഉള്‍പ്പെടെ 162 തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കി ഭരണാധികാരിയുടെ ഉത്തരവ്. വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ഒമാനിലെ ജയില്‍ കഴിയുന്ന തടവുകാരില്‍ 162 പേര്‍ക്കാണ് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് പൊതുമാപ്പ് നല്‍കിയിരിക്കുന്നത്. 94 പ്രവാസികള്‍ ഉള്‍പ്പെടെ 162 തടവുകാര്‍ ഈ രാജകീയ ഉത്തരവിലൂടെ ജയില്‍ മോചിതരാകുമെന്ന് റോയല്‍ ഒമാന്‍ പൊലീസിന്റെ (ആര്‍.ഒ.പി) ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

KCN

more recommended stories