കെഎസ്ആര്‍ടിസി എക്കാലവും നിലനില്‍ക്കണം’; ജീവനക്കാരെ അഭിനന്ദിച്ച് ഗതാഗത മന്ത്രിക്ക് യാത്രക്കാരന്റെ കത്ത്

 

തിരുവനന്തപുരം: പലതരം വെല്ലുവിളികള്‍ക്കിടയിലും ആത്മാര്‍ഥതയോടെ ജോലി ചെയ്യുന്ന കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് അഭിനന്ദനം അറിയിച്ചുകൊണ്ട് ഗതാഗത മന്ത്രിക്ക് കത്ത്. ജീവനക്കാരെ അഭിനന്ദിച്ചുകൊണ്ടുള്ള കത്ത് കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിക ഫേയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചു. കത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന ജീവനക്കാരുടെ ചിത്രം ഉള്‍പ്പെടെ ചേര്‍ത്തുകൊണ്ട് കെഎസ്ആര്‍ടിസി അധികൃതരും ഫേയ്‌സ്ബുക്ക് കുറിപ്പില്‍ ജീവനക്കാരെ അഭിനന്ദിക്കുന്നുണ്ട്. പോരായ്മകളുണ്ടെങ്കിലും കേരള ജനതയുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായ കെഎസ്ആര്‍ടിസിയും അതിന്റെ ജീവനക്കാരും എക്കാലവും ഇവിടെ നിലനില്‍ക്കണമെന്നും കത്തില്‍ പറയുന്നുണ്ട്. കെഎസ്ആര്‍ടിസി പൊന്‍കുന്നം ഡിപ്പോയിലെ ഡ്രൈവര്‍ എഡി ഹരികുമാര്‍, കണ്ടക്ടര്‍ പിബി രതീഷ് എന്നിവരെ അഭിനന്ദിച്ചുകൊണ്ട് കേരള സീനിയര്‍ സിറ്റിസണ്‍സ് ഓര്‍ഗനൈസേഷന്‍ സെക്രട്ടറി റഷീദ് അബൂബക്കറാണ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന് അഭിനന്ദന കത്ത് അയച്ചത്.

KCN

more recommended stories