മുജീബ് അഹ്‌മദ് കേരള പ്രിന്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട്

കാസര്‍കോട്: കേരള പ്രിന്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടായി ഉത്തരദേശം പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ മുജീബ് അഹ്‌മദിനെ തിരഞ്ഞെടുത്തു.
നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍
ഞായറാഴ്ച (ഒക്ടോബര്‍ 1) നടന്ന ജനറല്‍ കൗണ്‍സിലില്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു.
നിലവില്‍ ആള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് മാസ്റ്റര്‍ പ്രിന്റേര്‍സ് (എ.ഐ.എഫ്.എം.പി) ഗവേണിംഗ് കൗണ്‍സില്‍ (ജി.സി.) അംഗമാണ്.
കെ.പി.എ. കാസര്‍കോട് ജില്ലാ പ്രസിഡണ്ടായി നേരത്തേ ശ്രദ്ധേയ പ്രവര്‍ത്തനം നടത്തിയിരുന്നു.

KCN