വിമാനയാത്രാനിരക്ക് ഉയരും

 

ആഭ്യന്തര, വിദേശ സര്‍വീസുകള്‍ക്ക് ഇന്ധന നിരക്ക് ഈടാക്കാനുള്ള ഇന്‍ഡിഗോ വിമാനക്കമ്പനിയുടെ തീരുമാനം ഇന്നലെ മുതല്‍ നിലവില്‍ വന്നതോടെ രാജ്യത്ത് വിമാനയാത്രാ നിരക്ക് ഉയരാന്‍ വഴിയൊരുങ്ങി. ഇന്‍ഡിഗോയുടെ ചുവടുപിടിച്ച് കൂടുതല്‍ വിമാന കമ്പനികളും വരുംദിവസങ്ങളില്‍ ഇന്ധന നിരക്ക് ഈടാക്കിയേക്കും. ഇതിന്റെ സൂചന സ്‌പൈസ് ജെറ്റ്, ആകാശ എയര്‍ എന്നിവ നല്‍കിക്കഴിഞ്ഞു. വിമാനത്തിലെ ഭൂരിഭാഗം സീറ്റുകള്‍ക്കും പ്രത്യേക നിരക്ക് ഈടാക്കുന്നതിനു പുറമേയാണ് ഇന്ധന നിരക്ക്.
യാത്രാദൂരത്തിന്റെ അടിസ്ഥാനത്തിലാണു നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ദൂരം കൂടുന്തോറും നിരക്കുയരും. പരമാവധി 1000 രൂപ വരെയാണ് ഈടാക്കുക. ഗള്‍ഫില്‍ നിന്നു കേരളത്തിലേക്കുള്ള യാത്രാനിരക്കില്‍ ചുരുങ്ങിയത് 800 രൂപയുടെ വര്‍ധനയുണ്ടാകും. ആഭ്യന്തര സര്‍വീസുകളില്‍ ഡല്‍ഹിയില്‍ നിന്നു കേരളത്തിലേക്കുള്ളവയും താരതമ്യേന ഉയര്‍ന്ന നിരക്കിന്റെ പരിധിയില്‍ വരും.

KCN

more recommended stories