ചൗക്കി അണ്ടര്‍ ബ്രിഡ്ജ് തുറന്ന് കൊടുക്കാന്‍ വേണ്ട നടപടി സ്വീകരിക്കണം;

 

ചൗകി : ചൗക്കി ജംഗ്ഷനില്‍ ഉള്ള അണ്ടര്‍ ബ്രിഡ്ജ് ടാറിങ് പ്രവര്‍ത്തി നടത്തി തുറന്ന് കൊടുക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്്് ഉരലുങ്കല്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി പ്രൊജക്റ്റ് മാനേജര്‍ക്ക് ചൗക്കി ശാഖ മുസ്ലിം ലീഗ് കമ്മിറ്റി നിവേദനം നല്‍കി.
വിദ്യാര്‍ത്ഥികള്‍ക്കും പൊതുജങ്ങള്‍ക്കും വാഹനങ്ങള്‍ക്കും ഏറെ ഉപകാരമാവുന്നതാണ് ഈ പ്രവര്‍ത്തി.
മുസ്ലിം ലീഗ് ശാഖ പ്രസിഡണ്ട് അഷ്റഫ് ചൗക്കി, സെക്രട്ടറി സുലൈമാന്‍ ചൗക്കി, യൂത്ത് ലീഗ് പ്രസിഡണ്ട് നസീര്‍ കലങ്ങായി, ഗഫൂര്‍ അക്കരകുന്ന് തുടങ്ങിയവര്‍ സംബന്ധിച്ചു. എത്രയും പെട്ടെന്ന് ടാര്‍ ചെയ്ത് തുറന്ന് തരാമെന്ന് യു സി സി അധികൃതര്‍ ഉറപ്പ് നല്‍കി.

KCN

more recommended stories