കുതിച്ചുകയറി സ്വര്‍ണവില

 

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വര്‍ണവില കുത്തനെ ഉയരുന്നുണ്ട്. ശനിയായഴ്ച്ച രണ്ട് തവണയാണ് സ്വര്‍ണവില ഉയര്‍ന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ ഉയര്‍ന്നു. ഇതോടെ മൂന്ന് ദിവസങ്ങളിലായി 680 രൂപയാണ് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 42680 രൂപയാണ്.

സെപ്റ്റംബര്‍ 26 മുതല്‍ സ്വര്‍ണവില കുത്തനെ കുറഞ്ഞിരുന്നു. തുടര്‍ന്ന് 10 ദിവസംകൊണ്ട് 2040 രൂപയാണ് ഒരു പവന് കുറഞ്ഞത്. ആറ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കായിരുന്നു സ്വര്‍ണവില എത്തിയത്.

KCN

more recommended stories