സംസ്ഥാന സീനിയര്‍ സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ്; ലോഗോ പ്രകാശനം ചെയ്തു.

സംസ്ഥാന സീനിയര്‍ സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ്;
ലോഗോ പ്രകാശനം ചെയ്തു.

കാസര്‍കോട് : സംസ്ഥാന സീനിയര്‍ സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഒക്ടോബര്‍ 12 മുതല്‍ 15 വരെ കാസര്‍കോട് മുനിസിപ്പല്‍ സ്്്്‌റ്റേഡിയത്തില്‍ നടക്കും. കേരളത്തിലെ 14 ജില്ലകളിലെയും പുരുഷ വനിതാ ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും.

ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോ പ്രകാശനം പ്രവാസി വ്യവസായിയും എം.പി ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ചെയര്‍മാനുമായ ഡോ. എം.പി ഷാഫി ഹാജിക്ക് നല്‍കി നഗരസഭാ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം പ്രകാശനം ചെയ്തു. ജില്ലാ സോഫ്റ്റ് ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട് കെ.എം.ബല്ലാള്‍ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന സോഫ്റ്റ് ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് സി.എല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ സോഫ്റ്റ് ബോള്‍ അസോസിയേഷന്‍ സെക്രട്ടറി അശോകന്‍ ധര്‍മ്മത്തടുക്ക, ട്രഷറര്‍ ഷാഫി എ.നെല്ലിക്കുന്ന്, ബഷീര്‍ അഹമ്മദ്, ക്രിപേഷ്, വികില്‍ദാസ് അവിനാഷ്, ജാബിര്‍ എന്നിവര്‍ സംബന്ധിച്ചു. ജനറല്‍ കണ്‍വീനര്‍ റിജിത് കുമാര്‍ സ്വാഗതം പറഞ്ഞു.
ഒക്‌ടോബര്‍

KCN

more recommended stories