വിദ്യാർത്ഥി ഫെസ്റ്റ് : ഐ.എൻ.എൽ ആലംപാടിയുടെ ചായ സൽക്കാരം ശ്രദ്ധേയമായി

നൂർ ഫെസ്റ്റോം: വിദ്യാർത്ഥി ഫെസ്റ്റ് :
ഐ.എൻ.എൽ ആലംപാടിയുടെ ചായ സൽക്കാരം ശ്രദ്ധേയമായി

ആലംപാടി: രണ്ട് ദിവസങ്ങളിലായി നടന്ന ആലംപാടി നൂറുൽ ഇസ്‌ലാം ഹയർ സെക്കണ്ടറി മദ്രസ വിദ്യാർത്ഥികളുടെ നബിദിന കലാ പരിപാടിയിൽ (നൂർ ഫെസ്റ്റോം സീസൺ-6വിദ്യാർത്ഥി ഫെസ്റ്റ് 2023) ഐ.എൻ.എൽ ആലംപാടി ശാഖാ പ്രവർത്തകരുടെ ചായ സൽക്കാരം ശ്രദ്ധേയമായി. രണ്ട് ദിവസങ്ങളിലായി മദ്രസാ കുട്ടികൾക്കും, വിദ്യാർത്ഥി ഫെസ്റ്റ് വീക്ഷിക്കാൻ എത്തിയ നാട്ടുകാർക്കും, രക്ഷിതാക്കൾക്കും രാവിലെയും, വൈകുന്നേരവുമാണ് ഐ.എൻ.എൽ ആലംപാടി ശാഖാ പ്രവർത്തകർ ചായ സൽക്കാരം നടത്തിയത്. ഐ.എൻ.എൽ ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് മാഹിൻ മേനത്ത് ഉദ്‌ഘാടനം ചെയ്തു. മുഹമ്മദ് മേനത്ത്, കാദർ ബാവ, ഇക്ബാൽ കേളങ്കയം, ഗപ്പു ആലംപാടി, അബ്ദുൽ റഹ്‌മാൻ റാബി,ബീരാൻ അക്കരപ്പള്ള, അച്ചു ഡസ്റ്റർ, കാദർ മാൻചാസ്, എന്നിവർ സംബന്ധിച്ചു. മഹറു മേനത്ത്, ഉമ്മർ പഡോസ്‌കി, സിദ്ധിഖ് ബിസ്മില്ല, റപ്പി പി.കെ, സാലിം മുള്ളമ്പാടി, അക്കു, സലാം എസ്.ടി, ഹാരിസ് എസ്.ടി, ഹമീദ് പണ്ഡിതർ, നൈമു മാൻചാസ്, അർപ്പു എസ്.ടി, സകരിയ ജക്കു, അജ്ജു, നൗഫൽ മാൻചാസ്, ലത്തീഫ് മാസ്റ്റർ, ഹിഷാം പൊയ്യയിൽ, മിർഷാദ് മേനത്ത്, അബ്ദുൽ റഹ്‌മാൻ കരോടി സിദ്ധി ബൽപ്പു തുടങ്ങിയവർ നേതൃത്വം നൽകി.

KCN

more recommended stories