ലോക മാനസികാരോഗ്യ ദിനം: വേദ ഹാപ്പിനസ് സെന്റർ മൾട്ടി സ്പെഷ്യാലിറ്റി സൈക്കോളജി ക്ലിനിക്കിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു

 

കാസർകോട്: ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് വേദ ഹാപ്പിനസ് സെന്റർ മൾട്ടി സ്പെഷ്യാലിറ്റി സൈക്കോളജി ക്ലിനിക്കിൽ വിവിധ പരിപാടികളോട് കൂടി ആഘോഷിച്ചു.
ഡോക്ടർ ഗോപാലകൃഷ്ണ ബട്ട് കുട്ടികൾക്ക് വേണ്ടിയുള്ള ചൈൽഡ് ഹാപ്പിനെസ്സ് യൂണിറ്റ് വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.
റോഷി ജ്വല്ലറി പ്രൊപ്രൈറ്റർ പുരുഷോത്തമൻ വേദ ഹാപ്പിനെ സെന്ററിന്റെ വെബ്സൈറ്റ് ലോഞ്ച് ചെയ്തു.
www.vedhahappines.com
സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിൽ നിന്ന് എം എസ് ഡബ്ലിയു വിദ്യാർത്ഥികളും അധ്യാപികയും പങ്കെടുത്തു. സനാതന ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിന്ന് അധ്യാപികയും വിദ്യാർത്ഥികളും പങ്കെടുത്തു. ( മുപ്പതോളം കുട്ടികൾ )
ഡോക്ടർ റോഷിത നാച്ചുറാപ്പതി ആൻഡ് യോഗ മെഡിക്കൽ ഓഫീസർ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

വേദ ഹാപ്പിനസ് സെന്റർ ജോയിൻ ഡയറക്ടർ വിനീത് ഉദ്ഘാടന പ്രസംഗം നടത്തി.

ഡയറക്ടർ ചീഫ് കൺസൾട്ടൻസ് സൈക്കോളജിസ്റ്റ് പ്രിയങ്ക പി സദസിനെ അഭിസംബോധന ചെയ്യുകയും അതിനോടൊപ്പം ഒരു കേസ് പ്രസന്റേഷൻ നടത്തുകയും ചെയ്തു.

ആയുർവേദിക് സൈക്യാട്രിസ്റ്റ്, പ്രഗതി സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ ശ്രുതി, വേദ ഹാപ്പിനസ് സെന്റർ ചീഫ് സ്പെഷ്യൽ എഡ്യൂക്കേറ്റർ നിശാ കുമാരി, വേദ ഹാപ്പിനസ് സെന്റർ കൺസൾട്ടൻസ് സൈക്കോളജിസ്റ്റ് ജുസൈറ, സ്പീച്ച് തെറാപ്പിസ്റ്റ് മധുശ്രീ എന്നിവർ പങ്കെടുത്തു.

ഈ വർഷത്തെ ആഘോഷ ആഘോഷം നാല് തരത്തിലാണ് നടത്തിയത്.
1.പേഴ്സണൽ തരത്തിൽ- നമ്മുടെ സ്വന്തം മാനസികാരോഗ്യം മെച്ചപ്പെടുത്തുവാനുള്ള ഒരു രസല്യൂഷൻ എടുത്തു കൊണ്ട് അവിടെ കൂടിയിരിക്കുന്ന ഓരോരുത്തരും തീരുമാനിച്ചു.
2. ക്ലിനിക്ക് തരത്തിൽ നേരത്തെ നടത്തിക്കൊണ്ടിരുന്ന കുട്ടികളുടെ തെറാപ്പി സെക്ഷൻ ഒന്നുകൂടി വിപുലീകരിച്ച് ചൈൽഡ് ഹാപ്പിനെസ്സ് യൂണിറ്റ് എന്ന പേരിൽ കൂടുതൽ സൗകര്യങ്ങളോടുകൂടിയ ഒക്യുപേഷണൽ തെറാപ്പി, ബിഹേവിയർ മോഡിഫിക്കേഷൻ, റെമഡി ട്രെയിനിങ്, സ്പീച്ച് തെറാപ്പി, ഗ്രൂപ്പ് കൗൺസിൽ എന്നിങ്ങനെ വിവിധ മുറികളും സൗകര്യങ്ങളും മെച്ചപ്പെടുത്തി.
3. ക്ലൈൻസിന്റെ തരത്തിൽ- കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ക്ലിനിക്കിൽ വന്ന ക്ലൈൻസിൽ നിന്ന് ഏറ്റവും കൂടുതൽ അല്ലെങ്കിൽ ഏറ്റവും സ്വന്തം മാനസികാരോഗ്യത്തെ നന്നായി മെച്ചപ്പെടുത്തിയ എടുത്ത ഒരു ക്ലൈന്റിന് ആദരിക്കുവാൻ വേണ്ടി വേദ ഹാപ്പിനസ് സെന്റർ ടീം അംഗങ്ങൾ കോൺഫിഡൻഷ്യലായി ആദരിച്ചു.
4.18 വയസ്സ് താഴെയുള്ള സാമ്പത്തികമായി ശേഷിയില്ലാത്ത കുട്ടികൾക്ക് സൗജന്യമായ കൺസൾട്ടേഷൻ വേദ ഹാപ്പിനസ് ഇന്നേദിവസം മുതൽ കൊടുക്കുന്നതായിരിക്കും

KCN

more recommended stories