മൊഗ്രാല്‍ പുത്തൂര്‍ സ്‌കൂള്‍ കലോത്സവം ഒക്ടോബര്‍ 18 ന് തുടങ്ങും, ലോഗോ പ്രകാശനം ചെയ്തു

 

മൊഗ്രാല്‍ പുത്തൂര്‍ : ഗവ: ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കലോത്സവം തരംഗ് 2023 ഒക്ടോബര്‍ 18, 19, 20 തീയ്യതികളില്‍ നടക്കും. കലോത്സവ ലോഗോ പ്രകാശനം ചെയ്തു.സബ്ജൂനിയര്‍ ഫുട്‌ബോള്‍ ജില്ലാ ടീം ക്യാപ്റ്റനും മൊഗ്രാല്‍ പുത്തൂര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായ മിറാന ഇഖ്ബാലിന് നല്‍കി പി ടി എ പ്രസിഡണ്ട് മാഹിന്‍ കുന്നില്‍ ലോഗോ പ്രകാശനം ചെയ്തു.എച്ച് എം ബിന അധ്യക്ഷത വഹിച്ചു.എം പി ടി എ പ്രസിഡണ്ട് ഫൗസിയ ,അധ്യാപകരായ രാഘവന്‍, ജനാര്‍ദ്ധനന്‍, അലി അക്ബര്‍, സൈതലവി, മാജിത, സത്താര്‍, ലുബ്‌ന, സെമീറ, അശ്വതി, ഗിരീഷ്, ജുമൈല, പി ടി എ ,എസ്.എം സി അംഗങ്ങളായ ഇഖ്ബാല്‍, ഹമീദ്, അള്ളിഞ്ഞി തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories