ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കാസർഗോഡ് കാമേഖലാ സമ്മേളനം ഹോട്ടൽ ഉടുപ്പി ഗാർഡനിൽ വെച്ച് നടന്നു.

രാവിലെ 10-00 മണിക്ക് മേഖല പ്രസിഡണ്ട് പതാക ഉയർത്തിക്കൊണ്ട് ആരംഭിച്ച പൊതുസമ്മേളനം കാസർഗോഡ് DYSP ശ്രീ പി.കെ. സുധാകരൻ സർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് വാസു എ അധ്യക്ഷനായി.
സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ശ്രീ ഹരീഷ് പാലക്കുന്ന് , ജില്ലാ പ്രസിഡണ്ട് ശ്രീ K.C അബ്രഹാം, ജില്ല സെക്രട്ടറി ശ്രീ സുഗുണൻ ഇരിയ, ജില്ല ട്രഷറർ ശ്രീ വേണു
V.V , ജില്ല PRO ഗോവിന്ദൻ ചെങ്കരൻകാട്,
ജില്ല വൈസ് പ്രസിഡണ്ടും കാസർഗോഡ് മേഖല നിരീക്ഷകൻ ശ്രീ വിജയൻ ശ്രിങ്കാർ,
ജില്ല നേച്ചർ ക്ലബ് കോർഡിനേറ്റർ ശ്രീ ദിനേശ് ഇൻസൈറ്റ്, ജില്ലാ സ്പോർട്സ് ക്ലബ് കോർഡിനേറ്റർ സുകു സ്മാർട്ട് എന്നിവർ ആശംസ അറിയിച്ചു.
വെസ്റ്റ് യൂണിറ്റ് സെക്രട്ടറി ശ്രീ വസന്ത കേമനയുടെ ഭക്തിസാന്ദ്രമായ പ്രാർത്ഥന ഗീതത്തോട് ആരംഭിച്ച പൊതു സമ്മേളനത്തിന് മേഖലാ സെക്രട്ടറി ചന്ദ്രശേഖര എം സ്വാഗതവും, മേഖല ട്രഷറർ ശ്രീമതി രേഖ നന്ദിയും പറഞ്ഞു.

തുടർന്ന് ഉച്ചയ്ക്കുശേഷം രണ്ട് മണിക്ക് മേഖലാ പ്രസിഡൻറ് വാസു യുടെ അധ്യക്ഷതയിൽ ആരംഭിച്ച പ്രതിനിധി സമ്മേളനം ബഹുമാനപ്പെട്ട ജില്ലാ പ്രസിഡൻറ് ശ്രീ കെ.സി അബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ശ്രീ സുഗുണൻ ഇരിയ സംഘടനാ റിപ്പോർട്ട് അവത്തരിപിചൂ. ജില്ല വെൽഫെയർ കമ്മിറ്റി ചെയർമാൻ ശ്രീ പ്രശാന്ത് തൈക്കടപ്പുറം, ജില്ലാ കമ്മിറ്റി അംഗവും വെൽഫെയർ കൺവീനറുമായ ശ്രീ സഞ്ജീവ റായി, ജില്ല നേച്ചർ ക്ലബ് സബ് കോർഡിനേറ്റർ ശ്രീ സുനിൽകുമാർ P.T, ജില്ലാ കമ്മിറ്റി അംഗവും മേഖല സാന്ത്വനം കോഡിനേറ്റർ ശ്രീ മൈന്ദപ്പണ്ണ, എന്നിവർ ആശംസ അറിയിച്ചു.
മേഖല സെക്രട്ടറി ചന്ദ്രശേഖര എം വാർഷിക റിപ്പോർട്ടും, മേഖലാ ട്രഷറർ ശ്രീമതി രേഖ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ചർച്ചയ്ക്കും മറുപടിക്കും ശേഷം റിപ്പോർട്ട് കണക്കും അംഗീകരിച്ചു.

തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ 2023-24 വർഷത്തെ പുതിയ ഭാരവാഹികളായി
പ്രസിഡൻറ് വാസു.A, വൈസ് പ്രസിഡൻറ് പ്രമോദ് ഐ ഫോക്കസ്, സെക്രട്ടറിയായി ശ്രീമതി രേഖ, ജോയിൻ സെക്രട്ടറിയായി മനോജ് കുമാർ എല്ലോറ, ട്രഷററായി വാമൻ കുമാർ, പി ആർ ഓ ആയി ചന്ദ്രശേഖര. എം, കൂടാതെ ജില്ലാ കമ്മിറ്റി
അംഗങ്ങളായി സുകു സ്മാർട്ട്, രതീഷ് രാമു, ദിനേശ് ഇൻസൈറ്റ്, രാജേന്ദ്രൻ V.N, സുനിൽകുമാർ P T സുരേഷ് ബി.ജെ., സണ്ണി ജേക്കബ് എന്നിവരെ തെരഞ്ഞെടുത്തു. മൊത്തം 24 അംഗങ്ങളുള്ള കമ്മിറ്റിയെ രൂപീകരിച്ചു.
മുള്ളേരിയ യൂണിറ്റ് പ്രസിഡണ്ട് ശ്രീമതി സരിത, വിദ്യാനഗർ യൂണിറ്റ് പ്രസിഡണ്ട് ശ്രീ പ്രശാന്ത് , ഈസ്റ്റ് യൂണിറ്റ് പ്രസിഡൻറ് ശ്രീ സുരേഷ് B.J, വെസ്റ്റ് യൂണിറ്റ് പ്രസിഡൻറ് ശ്രീ രതീഷ് രാമു എന്നിവർ പുതിയ ഭാരവാഹികൾക്ക് ആശംസ അറിയിച്ചു. യോഗത്തിൽ മേഖല വൈസ് പ്രസിഡൻറ് ശ്രീ മനിഷ് അനുശോചനം അറിയിച്ചു. മേഖല വൈസ് പ്രസിഡണ്ട് നിയാസ് സ്വാഗതവും മേഖല PRO ശ്രീ പ്രമോദ് ഐഫോക്കസ് നന്ദിയും പറഞ്ഞു. യോഗത്തിൽ മൊത്തം 45 പ്രതിനിധികൾ പങ്കെടുത്തു.
പ്രമേയം
മലയോര പ്രദേശങ്ങളിൽ കൃഷിയിടത്തിലേക്ക് വരുന്ന വന്യമൃഗങ്ങളുടെ ശല്യം നിയന്ത്രിക്കാൻ വനപാലകർക്ക് നിവേദനം നൽകുവാനും, തലപ്പാടി മുതൽ ചെങ്കള വരെയുള്ള എൻഎച്ച് 66 ദേശീയപാത വികസനം എത്രയും പെട്ടെന്ന് പൂർത്തീകരിക്കണമെന്നും, ദേശീയപാത വികസനത്തിനോടുള്ള ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്നും,ഓൺലൈൻ സെന്ററിലും അക്ഷയ കേന്ദ്രങ്ങളിലും തുച്ഛമായ തുകയ്ക്ക് നിലവാരം ഗുണനിലവാരം ഇല്ലാത്ത ഫോട്ടോ പ്രിൻറ് ചെയ്ത് കൊടുക്കുന്നത് നിർത്തലകണമെന്നും പ്രമേയം അവതരിപ്പിച്ചു.

KCN

more recommended stories