ലോക വെള്ളവടി (White Cane) റാലിയും സെമിനാറും വെള്ളവടി വിതരണവും ഒക്ടോബർ 15ന് ഞായറാഴ്ച കാഞ്ഞങ്ങാട്

 

കാഞ്ഞങ്ങാട്: ലോകത്തിലെ കാഴ്ചയില്ലാത്തവരുടെ സർവ്വതോന്മുഖമായ അഭിവൃദ്ധിക്കും, സുരക്ഷിതമായ സഞ്ചാരത്തിനും വേണ്ടി ആഘോളതലത്തിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ലയൺസ് ക്ലബ്ബ് കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ്, കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻ്റ് സയൻസ് കോളേജ് എൻ എസ് എസ് യൂണിറ്റിൻ്റെയും സഹകരണത്തോടെ അന്താരാഷ്ട്ര വെള്ളവടി ദിനത്തിൽ കാഞ്ഞങ്ങാട് ടൗണിൽ റാലിയും സെമിനാറും സംഘടിപ്പിക്കുന്നു.
ഒക്ടോബർ 15ന് രാവിലെ 09.30ന് നോർത്ത് കോട്ടച്ചേരിയിലെ ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് പരിസരത്ത് നിന്നും റാലി ആരംഭിച്ച്, നഗരത്തിലെ റിയൽ ഹൈപ്പർ മാർക്കറ്റ് പാർക്കിംഗ് ഗ്രൗണ്ടിൽ സമാപിക്കുന്നതാണ്.
റാലിയിൽ പങ്കെടുക്കുന്ന മുഴുവൻ കാഴ്ച പരിമിതിയുള്ളവർക്കും ലയൺസ് ക്ലബ്ബ് വൈറ്റ് കെയിൻ (വെള്ള വടി വിതരണം ചെയ്യും).
ലയൺസ് ക്ലബ്ബ് വൈസ് ഗവർണർ രവി ഗുപ്ത മുഖ്യാതിഥിയായിരിക്കും. ലയൺസ് ക്യാബിനറ്റ് സെക്രട്ടറി എം ബി ഹനീഫ് അധ്യക്ഷത വഹിക്കും. ലയൺസ് ഡിസ്ട്രിക്ട് സെക്രട്ടറി അഡ്വ: കെ വിനോദ് കുമാർ, ഗ്ലോബൽ സർവീസ് ടീം ഡിസ്ട്രിക്ട് കോർഡിനേറ്റർ ടൈറ്റസ് തോമസ്, കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് കാസറഗോഡ് ജില്ലാ പ്രസിഡൻ്റ് സതീശൻ ബേവിഞ്ച, സെക്രട്ടറി നാരായണൻ സി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ വി വിജയകുമാർ തുടങ്ങിയവർ പ്രസംഗിക്കും..

പത്രസമ്മേളനത്തിൽ
Ln Taurus Thomas GLT Coordinator
Ln MB Haneef ACS
Ln Bhargavan RC
Ln Abdul Nassar ZC

എന്നിവർ പങ്കെടുത്തു

KCN

more recommended stories