എന്‍ ജി ഒ അസോസിയേഷന്‍ പ്രതിഷേധ പ്രകടനം നടത്തി

ശമ്പള പരിഷ്‌കരണ കുടിശികയുടെ
രണ്ടാം ഗഡുവും
അട്ടിമറിച്ചു
എന്‍ ജി ഒ അസോസിയേഷന്‍
ജീവനക്കാര്‍ക്കും
അധ്യാപകര്‍ക്കും
2019 പ്രാബല്യത്തിലുള്ള
പതിനൊന്നാം ശമ്പള പരിഷ്‌കരണ ഉത്തരവ് പ്രകാരം ഒക്ടോബര്‍ 1 ന് ലഭിക്കേണ്ട ശമ്പള കുടിശികയുടെ രണ്ടാം
ഗന്ധുവും മറ്റൊരു ഉത്തരവ് ഇറക്കി അട്ടിമറിച്ചത്
കടുത്ത വഞ്ചനയാണെന്ന്
കേരള എന്‍ ജി ഒ അസോസിയേഷന്‍
ജില്ലാ പ്രസിഡണ്ട്
എ ടി ശശി പറഞ്ഞു. തുടര്‍ച്ചയായി
ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതിനെതിരെയുള്ള വഞ്ചനാ ദിന പരിപാടിയുടെ ഭാഗമായി
അസോസിയേഷന്‍
കാസറഗോഡ് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍
കളക്ടറേറ്റില്‍ നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഏപ്രില്‍ മാസം ലഭിക്കേണ്ടിയിരുന്ന
ആദ്യ ഗഡു ശമ്പള കുടിശ്ശിക നേരത്തെ മരവിപ്പിച്ചിരുന്നു.
മൂന്നു നാലും ഗഡുക്കളുടെ കാര്യവും
അനിശ്ചിതത്ത്വത്തിലാണ്.
വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുമ്പോഴും
2019 പ്രാബല്യത്തില്‍ നടപ്പിലാക്കിയ ശമ്പള പരിഷ്‌കരണത്തിന് ശേഷം ക്ഷാമബത്ത അനുവദിച്ചിട്ടില്ല.
നിലവില്‍ ഏഴ് ശതമാനമാണ് ലഭിക്കുന്നത്.
പതിനെട്ട് ശതമാനം ക്ഷാമബത്ത കുടിശികയാണ്.
സിവില്‍ സര്‍വീസ് ചരിത്രത്തില്‍ ആദ്യമായാണ്
ലഭിക്കുന്നതിന്റ ഇരട്ടിയിലധികം കുടിശികയാകുന്നത്.
ലീവ് സറണ്ടര്‍ മൂന്ന്
വര്‍ഷമായി കിട്ടാക്കനിയാണ്.
പങ്കാളിത്ത പെന്‍ഷനില്‍ സര്‍ക്കാര്‍ ഒളിച്ച് കളിക്കുകയാണെന്നും
സര്‍ക്കാര്‍ വിഹിതമില്ലാതെയും
ഒ പി ചികിത്സ ഉള്‍പ്പെടുത്താതെയും
മെഡിസെപ് നടപ്പിലാക്കിയത്
ജനാധിപത്യ ധ്വംസനത്തിന്റെ പ്രകടമായ ഉദാഹരണമാണെന്നും
അദ്ദേഹം കൂട്ടിച്ചര്‍ത്തു.
ജില്ലാ വൈസ് പ്രസിഡണ്ട്
ഗിരീഷ് ആനപ്പെട്ടി
അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടേറിയറ്റംഗം
കെ എം ജയപ്രകാശ്
സംസ്ഥാന കമ്മിറ്റിയംഗങ്ങളായ
ലോകേഷ് എം ബി
ആചാര്‍
എം.ടി പ്രസീത
എസ് എം രജനി
ജില്ലാ ട്രഷറര്‍
വി എം രാജേഷ്
എം മാധവന്‍ നമ്പ്യാര്‍
പി കുഞ്ഞികൃഷ്ണന്‍
ജഗദീശന്‍ നായര്‍
ശ്രീനി മോന്‍ കാഞ്ഞങ്ങാട്
രഘു ഇരിയണ്ണി
രതീഷ് ബന്തടുക്ക
ബിജേഷ് ജെറാഡ്
ജയരാജ് പെരിയ
പ്രതീഷ് ബാബു കളനാട്
പ്രസീത
എന്നിവര്‍ നേതൃത്വം നല്‍കി.

KCN

more recommended stories