ബേഡഡുക്ക പഞ്ചായത്തില്‍ ഷി ക്യാമ്പയിന്‍ പദ്ധതി സംഘടിപ്പിച്ചു

 
ആയുഷ് ഹോമിയോപ്പതി വകുപ്പ് സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വനിതകളുടെ ആരോഗ്യപ്രശ്നങ്ങള്‍ കണ്ടെത്താന്‍ നടത്തുന്ന ഷി ക്യാമ്പയിന്‍ പദ്ധതി ബേഡഡുക്ക പഞ്ചായത്തില്‍ ആരംഭിച്ചു. ബേഡഡുക്ക ഗ്രാമപഞ്ചായത്ത്, എ.പി.എച്ച്.സി ബേഡഡുക്ക എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്ലാണ് പദ്ധതി ആരംഭിച്ചത്. ബേഡഡുക്ക പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ക്യാമ്പ് ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ധന്യ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.മാധവന്‍ അധ്യക്ഷത വഹിച്ചു. കാറഡുക്ക ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.രമണി, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ലത ഗോപി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാന്‍ ടി.വരദരാജ്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഗുലാബി എന്നിവര്‍ സംസാരിച്ചു. ആരോഗ്യവിദ്യാഭ്യാസ സ്റ്റാഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.വസന്തകുമാരി സ്വാഗതവും ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഗോപാലകൃഷ്ണന്‍ കളവയല്‍ നന്ദിയും പറഞ്ഞു. ഏക ആരോഗ്യം, സ്ത്രീ രോഗങ്ങള്‍, ജീവിതശൈലി രോഗങ്ങള്‍, സ്‌ട്രെസ് മാനേജ്മെന്റ് എന്നീ വിഷയങ്ങളില്‍ എ.പി.എച്ച്.സി ബേഡഡുക്ക മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്രീനിഷ് ക്ലാസ്സെടുത്തു. ഡോ.കെ.ഐശ്വര്യ, ഡോ.കെ.വി.അശ്വിനി, ഡോ.അമോഘ എന്നിവര്‍ രോഗികളെ പരിശോധിച്ച് മരുന്നു നല്‍കി.

KCN

more recommended stories