ഗാന്ധി സേവ ഹ്രസ്വ വീഡിയോ മത്സരം  ഉപഹാരം സമ്മാനിച്ചു

 

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ ഹ്രസ്വ വീഡിയോ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ പെരിയങ്ങാനം ഫ്രണ്ട്സ് ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിനുള്ള ഉപഹാരം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ പി.കെ.ജയരാജ് സമ്മാനിച്ചു. ക്ലബ്ബ് ഭാരവാഹികള്‍ ഉപഹാരം ഏറ്റുവാങ്ങി. കുമ്പളപ്പള്ളി കരിമ്പില്‍ ഹൈസ്‌കൂളില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച ‘ അരുത് മാരക ലഹരി ‘ ബോധവത്കരണ പരിപാടിയിലാണ് ഉപഹാരം സമ്മാനിച്ചത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, പി.ടി.എ പ്രസിഡന്റ് പി.പവിത്രന്‍, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എന്‍.ജി.രഘുനാഥ്, മദര്‍ പി.ടി.എ പ്രസിഡന്റ് വിദ്യ, അധ്യാപകന്‍ നിത്തു ജനാര്‍ദ്ദനന്‍, പ്രധാനാധ്യാപകന്‍ ബെന്നി ജോസഫ്, സിനിമ ഓപ്പറേറ്റര്‍ ടി.കെ.കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

ഫോട്ടോ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ ഹ്രസ്വ വീഡിയോ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ പെരിയങ്ങാനം ഫ്രണ്ട്സ് ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിനുള്ള ഉപഹാരം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ പി.കെ.ജയരാജ് ക്ലബ്ബ് ഭാരവാഹികള്‍ക്ക് സമ്മാനിക്കുന്നു

KCN

more recommended stories