ലൈംഗികദൃശ്യം കാണിച്ചുള്ള ഭീഷണി പോലീസിനെ വാട്‌സാപ്പില്‍ അറിയിക്കാം

സ്റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍
പത്രക്കുറിപ്പ്
20.10.2023
അറിയിച്ചു
ലൈംഗികദൃശ്യം കാണിച്ചുള്ള ഭീഷണി പോലീസിനെ വാട്‌സാപ്പില്‍ അറിയിക്കാം

വ്യക്തികളുടെ ലൈംഗികദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ ചിത്രീകരിച്ച് മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയും അല്ലാതെയും പണം തട്ടുന്നത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ വാട്‌സാപ്പ് നമ്പറില്‍ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു. നമ്പര്‍ : 9497980900

ബ്ലാക്ക് മെയിലിങ്, മോര്‍ഫിങ് മുതലായ കുറ്റകൃത്യങ്ങളും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളും ഈ വാട്ട്‌സാപ്പ് നമ്പറില്‍ അറിയിക്കാവുന്നതാണ്.

ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, ശബ്ദസന്ദേശം എന്നീ മാര്‍ഗ്ഗങ്ങളിലൂടെ പരാതി നല്‍കാം. നേരിട്ടു വിളിക്കാനാവില്ല. ഈ സംവിധാനം 24 മണിക്കൂറും പ്രവര്‍ത്തിക്കും.

ആവശ്യമുള്ളപക്ഷം പരാതിക്കാരെ തിരികെവിളിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നതാണ്. പോലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്.

വി പി പ്രമോദ് കുമാര്‍
ഡെപ്യൂട്ടി ഡയറക്ടര്‍

KCN

more recommended stories