മിറാനക്ക് മൊഗ്രാല്‍ പുത്തൂര്‍ സ്‌കൂളിന്റെ സ്‌നേഹാദരം

കാസര്‍കോട് : ജൂനിയര്‍ വനിതാ വിഭാഗം സംസ്ഥാന ഫുട്‌ബോള്‍ താരവും ജില്ലാ ക്യാപ്റ്റനുമായ മിറാന ഇഖ്ബാലിന് മൊഗ്രാല്‍ പുത്തൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ സ്‌നേഹാദരവ്.ഇതേ സ്‌കൂളിലെ വിദ്യാര്‍ത്ഥി കൂടിയാണ് മിറാന.2 ഹാട്രിക് അടക്കം നിരവധി ഗോളുകളാണ് കാസര്‍കോടിന് വേണ്ടി ഈ താരം നേടിയത്.പി ടി എ പ്രസിഡണ്ട് മാഹിന്‍ കുന്നില്‍ അനുമോദിച്ചു.എച്ച് എം ബീന ഉപഹാരം നല്‍കി.എം പി ടി എ പ്രസിഡണ്ട് ഫൗസിയ, അധ്യാപകരായ രാഘവ, സെയ്തലവി, സത്താര്‍, പി ടി എ ,എസ് എം സി അംഗങ്ങള്‍ സംബന്ധിച്ചു.

KCN

more recommended stories