മേരി മാട്ടി മേരാ ദേശ്

മേരി മാട്ടി മേരാ ദേശ് ‘ കാസര്‍കോട് ബ്ലോക്ക് തല അമൃത കലശ യാത്ര സംഘടിപ്പിച്ചു

ആസാദി കാ അമൃത് മഹോത്സവിന്റെ സമാപനത്തിന്റെ ഭാഗമായി നടത്തുന്ന ‘ മേരാ മാട്ടി മേരാ ദേശ്’ (എന്റെ മണ്ണ്, എന്റെ രാജ്യം) കാസര്‍കോട് ബ്ലോക്ക് തല അമൃത കലശ് യാത്ര നെഹ്‌റു യുവകേന്ദ്രയും തളങ്കര ഗവണ്‍മെന്റ് മുസ്ലീം ഹയര്‍ സെക്കണ്ടറി സ്‌കൂളും സംയുക്തമായി സംഘടിപ്പിച്ചു. തളങ്കര ഗവണ്‍മെന്റ് മുസ്ലീം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പഞ്ച്പ്രാന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കാസര്‍കോട് ബ്ലോക്കിലെ വിവിധ വില്ലേജുകളില്‍ നിന്നായി ശേഖരിച്ച മണ്ണ് ബ്ലോക്ക് അടിസ്ഥാനത്തില്‍ യോജിപ്പിച്ച് കലശത്തിലാക്കി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചാണ് അമൃത കലശ യാത്ര നടത്തിയത്. വീരമൃത്യു വരിച്ച ജവാന്മാരോടുള്ള ആദര സൂചകമായി ശേഖരിച്ച അമൃത കലശങ്ങള്‍ നെഹ്റു യുവകേന്ദ്ര, യൂത്ത് വെല്‍ഫെയര്‍ വൊളണ്ടിയര്‍മാര്‍ ഒക്ടോബര്‍ 30നും 31നും ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങിലേക്ക് എത്തിക്കും. രാജ്യത്തെ വിവിധ ഗ്രാമങ്ങളിലെ മണ്ണുകള്‍ ഉപയോഗിച്ച് വീര്‍ ഉദ്യാനം ഒരുക്കും.

KCN

more recommended stories