സ്വരാജ് പുരസ്‌ക്കാരം ഹനീഫ് തുരുത്തി ഏറ്റ് വാങ്ങി

 

കണ്ണൂര്‍: മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാമിന്റെ ഓര്‍മ്മക്കായ് ഗ്രാമ സ്വരാജ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ സ്വരാജ് പുരസ്‌കാരം സാമൂഹ്യ-ജീവ കാരണ്യപ്രവര്‍ത്തകന്‍ ഹനീഫ തുരുത്തി ഏറ്റ് വാങ്ങി

കണ്ണൂര്‍ ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഫാദര്‍ ജോയ് കട്ടിയാങ്കല്‍ പുരസ്‌കാരം സമര്‍പ്പിച്ചു
ഫൗണ്ടേഷന്‍ ചെയര്‍മാന്‍ രാമദാസ് കതിരൂര്‍ അദ്ധ്യക്ഷം വഹിച്ചു കണ്ണൂര്‍ കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു എളയാവൂര്‍ ഉദ്ഘാടനം ചെയ്തു
സ്വാമി പ്രേമാനന്ദ, മോഹന്‍ദാസ് പാറാല്‍, സ്‌കാനിയ ബെദിര ,സഞ്ജന രാജീവന്‍ , ഹസൈനാര്‍ തോട്ടും ഭാഗം , സലാം കുന്നില്‍ , സീതി ഹാജി കോളിയടുക്കം, ബഷീര്‍ പടിഞ്ഞാര്‍ മൂല , ഷാഹിറ ജാഫര്‍ , റസിയ പി സി , രേഖ സജയ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

KCN

more recommended stories