കരിമ്പില്‍ കൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു

 

കാസര്‍കോട്ടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കരിമ്പില്‍ കൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. മണ്ഡലം കമ്മിറ്റി പുനഃസംഘടനയുമായി ബന്ധപ്പെട്ട പ്രാദേശിക പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമൊപ്പമെത്തി ഡി.സി.സി. ഓഫീസില്‍ പ്രതിഷേധിച്ച സംഭവത്തിലാണ് നടപടി.
മണ്ഡലം കമ്മിറ്റി പുനഃസംഘടനയുമായി ബന്ധപ്പെട്ട പ്രാദേശിക പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമൊപ്പമെത്തി ഡി.സി.സി. ഓഫീസില്‍ പ്രതിഷേധിച്ച കെ.പി.സി.സി. അംഗത്തിന് സസ്‌പെന്‍ഷന്‍. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായ ചീമേനിയിലെ പാര്‍ട്ടി ഘടകങ്ങളില്‍ നിര്‍ണായക സ്വാധീനമുള്ള കരിമ്പില്‍ കൃഷ്ണനെതിരേയാണ് സംഭവം നടന്ന് മൂന്നാഴ്ചയ്ക്കുശേഷമാണ് കെ.പി.സി.സി. നേതൃത്വം അച്ചടക്ക നടപടിയെടുത്തത്.മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെയും പാര്‍ട്ടി നേതാക്കളെയും അപമാനിക്കുന്ന തരത്തിലുള്ള പദപ്രയോഗങ്ങള്‍ ഉപയോഗിച്ചതിനാണ് നടപടിയെന്ന് നേതൃത്വം വിശദീകരിക്കുന്നു. പൊതുജനമധ്യത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന രൂപത്തില്‍ പരസ്യപ്രസ്താവന നടത്തിയതിനാല്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. കരിമ്പില്‍ കൃഷ്ണനെ പാര്‍ട്ടിയില്‍നിന്നും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതായാണ് കെ.പി.സി.സി. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍ പത്രക്കുറിപ്പില്‍ അറിയിച്ചത്.
പ്രതിഷേധത്തിന് പിന്നാലെ ജില്ലയിലെ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചെങ്കിലും ചീമേനിയിലേതുള്‍പ്പെടെ ചിലയിടങ്ങളില്‍ തീരുമാനമെടുത്തിരുന്നില്ല. അടുത്ത ദിവസങ്ങളില്‍ അതിലും പ്രഖ്യാപനമുണ്ടായേക്കുമെന്ന സൂചനകള്‍ക്കിടെയാണ് കരിമ്പില്‍ കൃഷ്ണനെതിരേ
നടപടിയുണ്ടായിരിക്കുന്നത്.

KCN

more recommended stories