ദേശീയ കബഡി പരിശീലകന് ജന്മനാടിന്റെ വരവേല്പ്‌

ദേശീയ കബഡി പരിശീലകന്‍
ഇ ഭാസ്‌കരന് ജന്മനാടായ കൊടക്കാടിന്റെ ഉജ്ജ്വല വരവേല്പ്…..

കൊടക്കാട്: ചൈനയിലെ ഹാങ് ചൗവ് ഏഷ്യന്‍ ഗെയിംസില്‍ പുരുഷ വിഭാഗം കബഡിയില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍
ഇ ഭാസ്‌കരന് ജന്മനാട്ടില്‍ ഉജ്വല സ്വീകരണം. കൊടക്കാട് പടിഞ്ഞാറേക്കര റെഡ്സ്റ്റാര്‍ കലാസമിതിയില്‍ നിന്ന് ബൈക്ക് റാലിയും ഓലാട്ട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ പരിസരത്ത് നിന്നും ഘോഷയാത്രയും ആരംഭിച്ചു. തുടര്‍ന്ന് നാരായണ സ്മാരക ഗ്രന്ഥാലയം ഓഡിറ്റോറിയത്തില്‍ സ്വീകരണം എം രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം എം മനു, സി.പി.എം ഏരിയ സെക്രട്ടറി ഇ കുഞ്ഞിരാമന്‍, പി കെ ലക്ഷ്മി, ടി വി ബാലന്‍, എം അച്ചുതന്‍, പി.രാലവന്‍,എന്‍ പ്രസീതകുമാരി എന്നിവര്‍ സംസാരിച്ചു. പി പി പ്രസന്നകുമാരി സ്വാഗതവും കെ രമേശന്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories