രിഫായിയാ മസ്ജിദിന് പുതിയ ഭാരവാഹികള്‍

നെല്ലിക്കുന്ന് കണ്ടത്തില്‍ രിഫായിയാ മസ്ജിദിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കാസര്‍കോട്. നെല്ലിക്കുന്ന് കണ്ടത്തില്‍ രിഫായിയാ മസ്ജിദിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അബ്ബാസ് സഖാഫിയുടെ പ്രാര്‍ത്ഥനയോടു കൂടി ആരംഭിച്ച ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡണ്ട് മുനീര്‍ ബിസ്മില്ലാ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആര്‍ പി ബഷീര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. റിട്ടേണിംഗ് ഓഫീസര്‍ നെല്ലിക്കുന്ന് മുഹിയുദ്ദീന്‍ പള്ളി ജനറല്‍ സെക്രട്ടറി ഹനീഫ് നെല്ലിക്കുന്ന് പുതിയ കമ്മറ്റി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ടവര്‍.പ്രസിഡണ്ട് മുനീര്‍ ബിസ്മില്ല, സെക്രട്ടറി ആര്‍ പി ബഷീര്‍, ട്രഷറര്‍ ഖലീല്‍ കുമ്പള. വൈസ് പ്രസിഡണ്ടുമര്‍ എന്‍ എച്ച് അബ്ദുല്ല, അസീസ് മാസ്റ്റര്‍. ജോയിന്റ് സെക്രട്ടറിമാര്‍ ഇക്ബാല്‍ കുമ്പള, മജീദ് മുഗില്‍. അംഗങ്ങള്‍ ആയി കരീം പള്ളി വളപ്പില്‍, ഇസാക്ക് പള്ളി വളപ്പില്‍, സമീര്‍ കുപ്പി, സാജിദ് തളങ്കര, അനീസ് എസ് എം., സമീര്‍ ആമസോണിക്‌സ് തുടങ്ങിയവരെ തിരഞ്ഞെടുത്തു. ആര്‍ പി ബഷീര്‍ നന്ദി പറഞ്ഞു.

KCN

more recommended stories