ഗ്രാമീണ ഭവനങ്ങളില്‍ ശുദ്ധജല ലഭ്യത ഉറപ്പു വരുത്തും മന്ത്രി റോഷി അഗസ്റ്റിന്‍


 

അഞ്ച് ഗ്രാമ പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള പദ്ധതി പ്രവൃത്തി ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്തെ എല്ലാ ഗ്രാമീണ ഭവനങ്ങളിലും ശുദ്ധജല ലഭ്യത ഉറപ്പു വരുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. തൃക്കരിപ്പൂര്‍ , പിലിക്കോട്, ചെറുവത്തൂര്‍, പടന്ന, വലിയ പറമ്പ ഗ്രാമ പഞ്ചായത്തുകളിലേക്കുള്ള കുടിവെളള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ശുദ്ധജലത്തിന്റെ ആവശ്യകത വര്‍ദ്ധിച്ചു വരികയാണ്. ജല ജീവന്‍ മിഷനുമായി ചേ ര്‍ന്ന് ഇച്ഛാശക്തിയോടെ മികച്ച പ്രവര്‍ത്തനം നടത്തിവരികയാണ് സംസ്ഥാന സര്‍ക്കാര്‍ . അഞ്ച് ഗ്രാമ പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള പദ്ധതിയുടെ പൂര്‍ത്തീകരണം സമയ ബന്ധിതമായി നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
എം രാജഗോപാലന്‍ എം.എല്‍ എ അധ്യക്ഷത വഹിച്ചു.

കേരള വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് അംഗം ജി ശ്രീകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം മനു, ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ ബാവ, ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി പ്രമീള , പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി മുഹമ്മദ് അസ്ലം , വലിയ പറമ്പ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ശ്യാമള , കേരള വാട്ടര്‍ അതോറിറ്റി ബോര്‍ഡ് മെമ്പര്‍ ഉഷാലയം ശിവരാജന്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. മനു, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം എം.വി സുജാത , പിലിക്കോട് ഗ്രാമ പഞ്ചായത്ത് അംഗം പി രേഷ്ണ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഇ.കുഞ്ഞിരാമന്‍, കെ വി വിജയന്‍ , എന്‍. ഗംഗാധരന്‍ ,ടി സി റഹ്‌മാന്‍ , ചാക്കോ തെന്നിപ്ലാക്കല്‍,ടി കുഞ്ഞിരാമന്‍ കെ എം ബാലകൃഷ്ണന്‍ , കരീം ചന്തേര ,ജെറ്റോ ജോസഫ് , പിവി ഗോവിന്ദന്‍ , രതീഷ് പുതിയ പുരയില്‍, റസാക്ക് പുഴക്കര ,സുരേഷ് പുതിയേടത്ത്, പി.വി തമ്പാന്‍ വി കെ രമേശന്‍ , സി.എസ്. തോമസ്, കെ രാഘവന്‍ , ടി.വി വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി പ്രസന്ന കുമാരി സ്വാഗതവും കേരള വാട്ടര്‍ അതോറിറ്റി ഉത്തര മേഖല ചീഫ് എഞ്ചിനീയര്‍ ടി.ബി ബിന്ദു നന്ദിയും പറഞ്ഞു.

20305 കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കും

എല്ലാ ഗ്രാമീണ ഭവനങ്ങളിലും കുടിവെള്ളം എത്തിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറിന്റെ ജലജീവന്‍ മിഷനില്‍ ഉള്‍പ്പെടുത്തിയാണ് പിലിക്കോട്, തൃക്കരിപ്പൂര്‍ , ചെറുവത്തൂര്‍, പടന്ന, വലിയ പറമ്പ ഗ്രാമ പഞ്ചായത്തുകളില്‍ കുടിവെള്ള പദ്ധതി നടപ്പാക്കുന്നത്. 221.99 കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ 20305 കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കാനാവും.
ഫോട്ടോ: പിലിക്കോട്, തൃക്കരിപ്പൂര്‍ , ചെറുവത്തൂര്‍, പടന്ന, വലിയ പറമ്പ ഗ്രാമ പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള പദ്ധതിയുടെ നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കുന്നു

KCN

more recommended stories