ചികിത്സാ ധനസഹായം വിതരണം ചെയ്തു.

കെഎംസിസി ചികിത്സാ ധനസഹായം വിതരണം ചെയ്തു.
എരിയാല്‍:
എരിയാല്‍ മേഖലാ ജിസിസി കെഎംസിസി കമ്മിറ്റിയുടെയും കാസറഗോഡ് മണ്ഡലം ഷാര്‍ജ കെഎംസിസി യുടെയും സംയുക്ത ചികിത്സാ ധനസഹായം എരിയാല്‍ ലീഗ് ഹൌസില്‍ വെച്ച് ചേര്‍ന്ന യോഗത്തില്‍ കെഎംസിസി ഭാരവാഹികള്‍ മുസ്ലിം ലീഗ് നേതാക്കള്‍ക്ക് കൈമാറി.
ഷാര്‍ജ-കാസറഗോഡ് മണ്ഡലം കെഎംസിസി യുടെ ധന സഹായം കമ്മിറ്റി ജനറല്‍ സെക്രട്ടറി മഹ്‌മൂദ് എടച്ചേരി കാസറഗോഡ് മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ കെബി കുഞ്ഞാമുവിനും
മേഖലാ കെഎംസിസി യുടെ ധനസഹായം കമ്മിറ്റി പ്രസിഡന്റ് ഗഫൂര്‍ എരിയാല്‍ മുസ്ലിം ലീഗ് വാര്‍ഡ് പ്രസിഡന്റ് കെബി അബൂബക്കറിനും കൈമാറി.
ഗഫൂര്‍ എരിയാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം
മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡന്റ് അന്‍വര്‍ ചേരങ്കയ് ഉത്ഘാടനം ചെയ്തു.
കെബി കുഞ്ഞാമു മുഖ്യപ്രഭാഷണം നടത്തി.
ഷാര്‍ജ-കാസറഗോഡ് മണ്ഡലം കെഎംസിസി ജനറല്‍ സെക്രട്ടറി മഹമൂദ് എടച്ചേരി കെഎംസിസിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ വിശദീകരിച്ചു സംസാരിച്ചു.
കാസറഗോഡ് മണ്ഡലം- ഷാര്‍ജ കെഎംസിസി സെക്രട്ടറി ഇബ്രാഹിം നെല്ലിക്കുന്ന്, മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എകെ ഷാഫി, യൂത്ത് ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി നവാസ് എരിയാല്‍, അഷ്റഫ് എരിയാല്‍, ഷകീല്‍ എരിയാല്‍, ഇക്ബാല്‍ എകെ, നിസാര്‍ കുളങ്കര, കെബി അബ്ദുല്‍ റഹ്‌മാന്‍, മുനീര്‍ കെബി തുടങ്ങിയവര്‍ സംസാരിച്ചു.
ഹബീബ് എരിയാല്‍ സ്വാഗതവും ഖാലിദ് എരിയാല്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories