എയിംസ് പാലക്കാട്ടേക്ക് കൊണ്ടുവരാന്‍ നീക്കം

എയിംസ് പാലക്കാട്ടേക്ക് കൊണ്ടുവരാന്‍ ബിജെപി നീക്കം

സംസ്ഥാനസര്‍ക്കാര്‍ സ്ഥലം കണ്ടെത്തിയത് കോഴിക്കോട് കിനാലൂരില്‍,എയിംസ് പാലക്കാട്ടേക്ക് കൊണ്ടുവരാന്‍ ബിജെപി നീക്കം

പാലക്കാട്: ലോക്‌സഭാ തെരഞ്ഞെടുപ്പടുത്തിരിക്കെ എയിംസ് പാലക്കാട്ടേക്ക് കൊണ്ടുവരാന്‍ നീക്കവുമായി ബിജെപി സംസ്ഥാനനേതൃത്വം. ഇതിനായി പാലക്കാട് ജില്ലാ നേതൃത്വം കേന്ദ്രസര്‍ക്കാറിനെ സമീപിച്ചു. നിലവില്‍ എയിംസിനായി സംസ്ഥാനസര്‍ക്കാര്‍ സ്ഥലം കണ്ടെത്തിയത് കോഴിക്കോട് കിനാലൂരിലാണ്

സ്വന്തമായി ഒരു എയിംസ് എന്നത് സംസ്ഥാനത്തിന്റെ ദീര്‍ഘനാളായുള്ള ആവശ്യമാണ്. കോഴിക്കോട് കിനാലൂരിലാണ് സംസ്ഥാനസര്‍ക്കാര്‍ എയിംസിനായി സ്ഥലം കണ്ടെത്തിയിരിക്കുന്നത് . കേന്ദ്രം പദ്ധതിക്ക് പച്ചക്കൊടി വീശിക്കഴിഞ്ഞാല്‍ ഭൂമി ഏറ്റെടുക്കലടക്കമുള്ള മറ്റു നടപടികളിലേക്ക് കടക്കുമെന്നും സംസ്ഥാനസര്‍ക്കാര്‍ സൂചിപ്പിച്ചിട്ടുണ്ട് . എന്നാല്‍ കോഴിക്കോടു നിന്നും എയിംസ് പാലക്കാടേക്ക് മാറ്റാന്‍ കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്താനൊരുങ്ങുകയാണ് സംസ്ഥാന ബിജെപി നേതൃത്വം. ബിജെപി പാലക്കാട് ജില്ലാ നേതൃത്വം ഇതിനായി കേന്ദ്രത്തെ കണ്ടുകഴിഞ്ഞു.പാലക്കാട് ജില്ലയുടെ ആരോഗ്യരംഗത്തെ പിന്നോക്കാവസ്ഥ. അട്ടപ്പാടി പോലുള്ള പാര്‍ശ്വവത്കൃതമേഖലകളുടെ സാന്നിധ്യം , ഇതരസംസ്ഥാനത്ത് നിന്നും ആളുകള്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാനുള്ള സൌകര്യം എന്നിവയാണ് പാലക്കാട് എയിംസ് സ്ഥാപിക്കാനായി ബിജെപി മുന്നോട്ട് വെക്കുന്നപ്രധാന വാദങ്ങള്‍

KCN

more recommended stories