ഗാര്‍ഹികപീഢന കേസില്‍ ഭര്‍ത്താവിനും ,ഭര്‍തൃമാതാവിനും കഠിനതടവ്

ഗാര്‍ഹികപീഢന കേസില്‍ ഭര്‍ത്താവിനും ,ഭര്‍തൃമാതാവിനും കഠിനതടവ് ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരണപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് സാദിക് സുലൈമാന്‍ വയസ്സ്് 35 ,ബദ്രടുക്ക ഹൗസിംഗ് കോളനി ,കമ്പാര്‍, പുത്തൂര്‍ ഗ്രാമം എന്നയാള്‍ക്ക് ഗാര്‍ഹിക പീഢനം ,ആത്മഹത്യപ്രേരണ എന്നീ കുറ്റങ്ങള്‍ക്ക് ‘ആറുവര്‍ഷം കഠിന തടവും ,രണ്ട് ലക്ഷം രൂപ പിഴയും ,പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി അധികതടവും.ഭര്‍തൃമാതാവായ ആസ്യൂമ്മ വയസ്സ്് 56 ബദ്രഡുക്ക, കമ്പാര്‍ ,പുത്തൂര്‍ ഗ്രാമം എന്നവര്‍ക്ക് ഗാര്‍ഹികപീഢനം ,ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങള്‍ക്ക് രണ്ടു വര്‍ഷം കഠിന തടവും ,രണ്ട് ലക്ഷം രൂപപിഴയും,പിഴയടച്ചില്ലെങ്കില്‍ നാലുമാസം അധികതടവും കോടതി വിധിച്ചു . കാസര്‍ഗോഡ് അഡീഷണല്‍ ഡിസ്ട്രിക്റ്റ് & സെഷന്‍സ് കോടതി (ഒന്ന്)ജഡ്ജ് എ.മനോജാണ് ശിക്ഷ വിധിച്ചത് ,കാസര്‍ഗോഡ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് കാസര്‍ഗോഡ് ഡിവൈഎസ്പി ആയിരുന്ന എം.വി സുകുമാരനാണ്.പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ: പ്ലീഡര്‍ ഇ.ലോഹിതാക്ഷന്‍ ഹാജരായി

KCN

more recommended stories