പൊലീസ് സ്റ്റേഷനില്‍ വിനായകന്‍ നടത്തിയത് കലാപ്രവര്‍ത്തനമായി കണ്ടാല്‍ മതി: മന്ത്രി സജി ചെറിയാന്‍

കൊല്ലം: വിനായകന്‍ ഒരു കലാകാരനാണെന്നും പൊലീസ് സ്റ്റേഷനില്‍ നടത്തിയത് ഒരു കലാപ്രവര്‍ത്തനമായി കണ്ടാല്‍ മതിയെന്നും സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ നടന്‍ വിനായകനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിലാണ് മന്ത്രിയുടെ പ്രതികരണം. കൊല്ലത്തെ ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തിലെ സാംസ്‌കാരികോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

സിനിമയെ തകര്‍ക്കുന്നതിന്റെ ഭാഗമായി റിവ്യൂ നല്‍കുന്ന വിഷയത്തില്‍ ഹൈക്കോടതി എടുക്കുന്ന തീരുമാനത്തിന് അനുസരിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സിനിമയെ തകര്‍ക്കുന്നതിനായി നെഗറ്റീവ് റിവ്യൂ പറയുന്നുവെന്ന ഒട്ടേറെ പരാതികള്‍ ലഭിച്ചിട്ടുണ്ട്. സാമ്പത്തികമായ താല്‍പര്യങ്ങളുണ്ടെന്നും ആരോപണമുണ്ട്. സിനിമാ വ്യവസായത്തെ നിലനിര്‍ത്താന്‍ ആവശ്യമായ സര്‍ഗാത്മകമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. അതേസമയം, അഭിപ്രായ സ്വാതന്ത്യത്തിനുള്ള മൗലിക അവകാശത്തെ കാണാതിരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.

KCN

more recommended stories