ഇനി തെയ്യക്കാലം

 

ഉത്തരകേരളത്തിലും, കര്‍ണ്ണാടകത്തിലും പ്രചാരത്തിലുള്ള ആരാധനാ സമ്പ്രദായങ്ങളില്‍ ഒന്നാണ് അനുഷ്ഠാന കര്‍മ്മമായ തെയ്യം. പഴ യങ്ങാടിപ്പുഴയ്ക്കു വടക്കോട്ട് കളിയാട്ടം എന്നും പഴയങ്ങാടി മുതല്‍ വളപട്ടണം വരെ തെയ്യം എന്നും അല്പവ്യത്യാസങ്ങളോടെ തെയ്യം അറിയപ്പെടുന്നു.

കോഴിക്കോട് ജില്ലയുടെ വടക്കന്‍ ഭാഗങ്ങളായ വടകര, കൊയിലാണ്ടി എന്നീ പ്രദേശങ്ങളില്‍ തിറ എന്ന പേരില്‍ ആണ് അവതരിപ്പിക്കുന്നത്. നൃത്തം ചെയ്യുന്ന ദേവതാസങ്കല്പമാണ് തെയ്യം. തെയ്യത്തിന്റെ നര്‍ത്തനം തെയ്യാട്ടം എന്നും തെയ്യത്തിന്റെ വേഷം തെയ്യക്കോലം എന്നും അറിയപ്പെടുന്നു.

ദേവാരാധന നിറഞ്ഞ തെയ്യം അനുഷ്ഠാനത്തില്‍ മന്ത്രപരമായ അനുഷ്ഠാനം, തന്ത്രപരമായ അനുഷ്ഠാനം, കര്‍മ്മപര മായ അനുഷ്ഠാനം, വ്രതപരമായ അനുഷ്ഠാ നം എന്നിവ ഇടകലര്‍ന്നുകാണുന്നു. പ്രധാനമായും അമ്മ ദൈവങ്ങള്‍ ആണ് തെയ്യങ്ങള്‍ (ഉദാ: മുച്ചിലോട്ട് ഭഗവതി). കൂടാതെ വീരന്മാരെയും തെയ്യങ്ങള്‍ ആയി ആരാധിക്കുന്നു (ഉദ:കതിവന്നൂര്‍ വീരന്‍).ഏതാണ്ട് അഞ്ഞൂറോളം തെയ്യങ്ങള്‍ ഉണ്ടെന്നാണു പറയപ്പെടുന്നത്. എങ്കിലും നൂറ്റിരുപതോളം തെയ്യങ്ങളാണ് സാധാരണമായിട്ടുള്ളത്.

വൃക്ഷാരാധന, പര്‍വതാരാധന, അമ്മദൈ വാരാധന, പ്രേതാരാധന, ശൈവ-വൈഷ്ണ വാരാധന എന്നിങ്ങനെ പല ആരാധനാരീതി കളുടേയും സമന്വയമാണ്, തെയ്യം. ദൈവം എന്ന പദത്തില്‍ നിന്നാണ് തെയ്യത്തിന്റെ ഉത്പത്തി തമിഴില്‍ തെയ്വം എന്ന രൂപമാണ് ദൈവശബ്ദത്തിന് സമമായി കാണപ്പെടുന്ന ത്.
തെയ്യത്തിന്റെ ആട്ടമാണ് തെയ്യാട്ടം. അത് തെയ്യത്തിന്റെ ആട്ടമോ തീ കൊണ്ടുള്ള ആട്ടമോ ആകാം. നമ്മുടെ സങ്കടങ്ങള്‍ നേരിട്ട് തെയ്യത്തോട് പറയാന്‍ സാധിക്കും അതിനുള്ള മറുപടി അ പ്പോള്‍ തന്നെ ചെയ്യത്തില്‍ നിന്നും ലഭിക്കുകയും ചെയ്യും എന്നുള്ളതും ഭക്തരെ സംബന്ധി ച്ചിടത്തോളം ആശ്വാസമാണ്.തെയ്യത്തോട് അപേക്ഷിച്ചാല്‍ നമ്മുടെ ആഗ്രഹങ്ങള്‍ നടക്കും എന്നാണ് പലരും അനുഭവംകൊണ്ട് പറയുന്നത്

KCN

more recommended stories