കാര്‍പ്പ് കുഞ്ഞുങ്ങളെ വിതരണം ചെയ്തു.

 

മഞ്ചേശ്വരം: ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ് ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലെ പൊതുകുളങ്ങളിലും മത്സ്യകര്‍ഷകര്‍ക്കും കാര്‍പ്പ് കുഞ്ഞുങ്ങളുടെ നിക്ഷേപത്തിനായി കാര്‍പ്പ് കുഞ്ഞുങ്ങളെ വിതരണം ചെയ്തു.
മഞ്ചേശ്വരം ഗ്രാമപഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് സിദ്ദീഖ് പരിപാടി ഉദ്ഘാടനം ചെയ്തു.
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ യാദവ് ബഡാജെ, രാധാ എം, മെമ്പര്‍മാരായ ലക്ഷ്മണ്‍, അബ്ദുല്‍ റഹ്‌മാന്‍, പഞ്ചായത്ത് സെക്രട്ടറി സുധീര്‍, ഫിഷറീസ് ഓഫീസര്‍ ജിജോ മോന്‍, സുരേഷ് എന്നിവര്‍ സംബന്ധിച്ചു.

KCN

more recommended stories