ടുലിപ്പ് പൂക്കള്‍ വിരിയും കാശ്മീര്‍ താഴ്വരയിലൂടെ

 
എഴുത്തുകാരിയും കവയത്രിയുമായ
എം.എ. മുംതാസ് എഴുതിയ’ ടുലിപ്പ് പൂക്കള്‍ വിരിയും കാശ്മീര്‍ താഴ് വരയിലൂടെ ‘ എന്ന യാത്രാ വിവരണ പുസ്തകം നവംബര്‍ 9 വ്യാഴാഴ്ച
ഷാര്‍ജാ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യും. ഹരിതം ബുക്ക്‌സ് ആണ് പ്രസാധകര്‍. കാശ്മീരിന്റെ ഗ്രാമീണ ജീവിതത്തെ കുറിച്ചും, ,വിനോദ സഞ്ചാരികള്‍ എത്തിപ്പെടാത്ത കാശ്മിരിലെ താഴ് വാരങ്ങളിലെ ജനജീവിതവുമാണ് പ്രമേയം. പുസ്തകം കാശീമീരിന്റെ ഗ്രാമീണ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണ്.കാശ്മീരിന്റെ മനോഹാരിത, ജനജീവിതം ആചാരങ്ങള്‍ ആഘോഷങ്ങള്‍ എന്നിവ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. കാശ്മീരിന്റെ സ്വപ്നതുല്യമായ മനോഹാരിതയെ കുറിച്ചുള്ള വിവരണം പുസ്തകത്തിന്റെ ആകര്‍ഷണമാണ്. വിനോദ സഞ്ചാരികള്‍ കൂടുതലായി അറിയപ്പെടാത്ത ഗ്രാമങ്ങളെയും ചെറുപട്ടണങ്ങളെയും പുസ്തകത്തില്‍ വിവരിക്കുന്നു.
പുസ്തകത്തിന്റെ അവതാരികയില്‍ പ്രശസ്ത എഴുത്തുകാരന്‍ ഷിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് പറയുന്നു ‘ തൃശ്ശൂര്‍ മംഗളോദയം 1947 ലെ കാശ്മീര്‍ എന്ന യാത്രാവിവരണം പ്രസിദ്ധീകരിക്കുകയുണ്ടായി.
ഇപ്പോഴിതാ പുതിയ കാലത്തിന്റെ വീക്ഷണവുമായി എം.എ.മുംതാസ് ടീച്ചറുടെ കൃതിയും. നമ്മുടെ ഭാഷക്ക് പ്രധാനപ്പെട്ട യാത്രാവിവരണം കിട്ടാന്‍ 1947 ല്‍ ഇന്ത്യ സ്വതന്ത്രമാവേണ്ടി വന്നു. എന്നിട്ടും അനേകം പതിറ്റാണ്ടുകള്‍ കഴിയേണ്ടിവന്നു ഒരു സ്ത്രീ എഴുത്തുകാരി ഒരു യാത്രാവിവരണ പുസ്തകം എഴുതുവാന്‍.

ഓര്‍മ്മയുടെ തീരങ്ങളില്‍, മിഴി എന്നീ കവിതാ സമാഹാരങ്ങളും എം.എ.മുംതാസ് ടീച്ചറുടെതാണ്. ആനുകാലികങ്ങളിലും പത്രമാധ്യമങ്ങളിലും ലേഖനവും കവിതയും എഴുതാറുണ്ട്. ജനാധിപത്യ കലാ സാഹിത്യ വേദിയുടെ അധ്യാപക പ്രതിഭ പുരസ്‌ക്കാരവും, ഭാരത് സേവക് സമാജിന്റെ സാഹിത്യത്തിനുള്ള ദേശീയ പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്.

എം.എം.മുംതാസ് ടീച്ചര്‍ കാസര്‍ഗോഡ് നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ചരിത്ര വിഭാഗം അധ്യാപികയാണ്. കാസര്‍ഗോഡ് നായന്മാര്‍മൂലയിലാണ് താമസം. കണ്ണൂര്‍ പെരിങ്ങോമാണ് സ്വദേശം. പെരിങ്ങോത്തെ പരേതനായ സോഷിലിസ്റ്റ് നേതാവ് പി.മൊയ്തീന്‍ കുട്ടിയുടെയും എം.എ.ഉമ്മുല്‍ കുല്‍സുവിന്റെയും മകളാണ്.
പത്രസമ്മേളനത്തില്‍ ചരിത്രകാരന്‍ ഡോ.സി.ബാലന്‍,
സി.എല്‍.ഹമീദ്, (വൈസ് പ്രസിഡന്റ് കേരള സ്റ്റേറ്റ് സോഫ്റ്റ് ബോള്‍ അസോസിയേഷന്‍ ) സുലൈഖാ മാഹിന്‍ , എം.എ.മുംതാസ് എന്നിവര്‍ സംബന്ധിച്ചു.

KCN

more recommended stories