മഞ്ഞപ്പടയുടെ ഹോം ഗ്രൗണ്ടില്‍ ‘പാത്തു’വിന്റെ ലൈവ് കമന്ററി; കല്യാണിയെ വരവേറ്റ് ആരാധകര്‍
കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന കേരളാ ബ്ലാസ്റ്റേഴ്സ്- ഒഡീഷ എഫ് സി മത്സരത്തില്‍ അതിഥികളായി എത്തിയ കല്യാണി പ്രിയദര്‍ശനും ശേഷം മൈക്കില്‍ ഫാത്തിമ സിനിമയുടെ മറ്റ് അണിയറക്കാര്‍ക്കും വന്‍ വരവേല്‍പ്പ്. മഞ്ഞപ്പടയുടെ കോട്ടയിലെത്തിയ കല്യാണി കാണികളെ അഭിവാദ്യം ചെയ്തു സംസാരിച്ചപ്പോള്‍ ലൈവായി അന്നൗണ്‍സ്മെന്റ് നടത്താനും മറന്നില്ല. ‘ചങ്കും കരളും പറിച്ചെടുത്താലും ചങ്ങൂറ്റം കടപുഴക്കാന്‍ കഴിയില്ലെടാ എന്ന വെല്ലുവിളികളുമായി ബ്ലാസ്റ്റേഴ്സ് കൊന്നു കൊലവിളിക്കാനെത്തുന്നു’ കല്യാണിയുടെ അന്നൗണ്‍സ്മെന്റ് ആവേശത്തോടെ കാണികള്‍ ഏറ്റെടുക്കുന്ന കാഴ്ചയാണ് കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ കണ്ടത്. ശേഷം മൈക്കില്‍ ഫാത്തിമയുടെ ടീസര്‍ ഗ്രൗണ്ടിലെ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. ശ്രീ ഗോകുലം മൂവീസ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി, ശേഷം മൈക്കില്‍ ഫാത്തിമയുടെ സംവിധായകന് മനു സി കുമാര്‍, അഭിനേതാക്കളായ ഫെമിനാ ജോര്‍ജ്, ഷഹീന് സിദ്ധിഖ്, ഡ്രീം ബിഗ് ഫിലിംസ് മേധാവി സുജിത് നായര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. നവംബര്‍ മൂന്നിന് തിയേറ്ററുകളിലേക്കെത്തുന്ന ശേഷം മൈക്കില്‍ ഫാത്തിമയില്‍ ഫുട്ബാള്‍ കമന്റേറ്റര്‍ ആയാണ് കല്യാണി വേഷമിടുന്നത്.
കല്യാണി പ്രിയദര്‍ശനോടൊപ്പം സുധീഷ്, ഫെമിന, സാബുമോന്, ഷഹീന് സിദ്ധിഖ്, ഷാജു ശ്രീധര്‍, മാല പാര്‍വതി, അനീഷ് ജി മേനോന്, സരസ ബാലുശ്ശേരി, പ്രിയാ ശ്രീജിത്ത്, ബാലതാരങ്ങളായ തെന്നല്‍, വാസുദേവ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദി റൂട്ട്, പാഷന് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ജഗദീഷ് പളനിസ്വാമിയും സുധന് സുന്ദരവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ശ്രീ ഗോകുലം മൂവീസ് ആഗോള തലത്തില്‍ റിലീസ് ചെയ്യുന്ന മലയാള ചിത്രമായിരിക്കും ശേഷം മൈക്കില്‍ ഫാത്തിമ. കേരളത്തില്‍ ഗോകുലം മൂവീസിന്റെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ട്നേഴ്സ് ആയ ഡ്രീം ബിഗ് ഫിലിംസാണ് വിതരണം നിര്‍വഹിക്കുന്നത്.
more recommended stories
-
ദേശീയപാത നിര്‍മ്മാണ പ്രവൃത്തികള്‍ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ സന്ദര്‍ശിച്ചു
പരിശോധന കാലവര്‍ഷത്തിന് മുന്നോടിയായുള്ള ദുരന്ത നിവാരണ.
-
പുല്ലൂര്‍ മേല്‍പ്പാലം എന്‍.ഐ.ടി പഠനറിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം ലഭിക്കും
പുല്ലൂര്‍ മേല്‍പാലംനിര്‍മാണത്തിനിടെ ഒരു ഭാഗം തകര്‍ന്നത്.
-
പെരുമ്പാവൂര്‍ ജിഷ വധക്കേസ്; അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ നടപ്പാക്കുന്നതില്‍ വിധി തിങ്കളാഴ്ച
കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട.
-
കാഞ്ഞങ്ങാട് ട്രാന്‍സ്ഫോമറില്‍ കയറിയ യുവാവ് ഷോക്കേറ്റ് മരിച്ചു
കാഞ്ഞങ്ങാട് നഗരമധ്യത്തിലെ ട്രാന്‍സ്ഫോമറില്‍ കയറിയ യുവാവ്.