തളങ്കര റെയ്ഞ്ച് മുസാബഖ: അല്‍ മദ്രസ്സത്തുല്‍ രിഫായിയ്യ ജേതാക്കള്‍

 
തളങ്കര: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷന്‍ തളങ്കര റെയ്ഞ്ച് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ തളങ്കര ബിലാല്‍ നഗറില്‍ സംഘടിപ്പിച്ച മൂന്ന് ദിവസം നീണ്ടുനിന്ന മുസാബഖ ഇസ്ലാമിക് കലാമേളയില്‍ 330 പോയിന്റ് നേടി തെരുവത്ത് ഹാഷിം സ്ട്രീറ്റ് അല്‍ മദ്രസ്സത്തുല്‍ രിഫായിയ്യ ഒന്നാം സ്ഥാനം നേടി. 290 പോയിന്റ് നേടി മുഹിയുദ്ദീന്‍ മദ്രസ പള്ളിക്കാല്‍ ഫസ്റ്റ് റണ്ണറപ്പും 288 പോയിന്റ് നേടി തളങ്കര കണ്ടത്തില്‍ ഹിദായത്തുസ്സിബിയാന്‍ മദ്രസ സെക്കന്റ് റണ്ണറപ്പും ആയി. മുഅല്ലീം വിഭാഗത്തില്‍ ഗസാലി നഗര്‍ നൂറുല്‍ ഹുദാ മദ്രസ ജേതാക്കളായി. മുഹിയുദ്ദീന്‍ മദ്രസ പള്ളിക്കാലിനാണ് രണ്ടാം സ്ഥാനം. സ്വാഗതസംഘം ചെയര്‍മാന്‍ കെ.എം ഹനീഫ് ജേതാക്കള്‍ക്കുള്ള ട്രോഫി സമ്മാനിച്ചു. സമാപന സമ്മേളനം നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ ഉദ്ഘാടനം ചെയ്തു. ടി.എ ഷാഫി അധ്യക്ഷത വഹിച്ചു. എ.പി അബ്ദുല്‍ റഹ്‌മാന്‍ മൗലവി എളമരം പ്രാര്‍ത്ഥന നടത്തി. അഷ്റഫ് അല്‍ അസ്നവി മര്‍ദ്ദള സ്വാഗതം പറഞ്ഞു. ഹസൈനാര്‍ ഹാജി തളങ്കര, മൊയ്തു കമ്പ്യൂട്ടര്‍, ഷെരീഫ് വോളിബോള്‍, അബ്ദുല്‍ ഖാദര്‍ ബേഗ്, അബൂബക്കര്‍ സിയാദ്, സിദ്ദീഖ് ചക്കര, ടി.ഇ മുക്താര്‍, ഹനീഫ് പള്ളിക്കാന്‍, പി.എ സയ്യിദ് ഹാമിദി, എം.എ. ഇഖ്ബാല്‍ ഹാമിദി, അഹമദലി സഫ, റിയാസ് മാസ്റ്റര്‍, അബൂബക്കര്‍ അബ്കോ, മുജീബ് തങ്ങള്‍, മെഹറൂഫ് പുലിക്കുന്ന്, നഈം തളങ്കര, മുഹമ്മദ് ഗസാലി തുടങ്ങിയവര്‍ വിവിധ സമ്മാനദാനങ്ങള്‍ നിര്‍വഹിച്ചു. ഷമീര്‍ മാസ്റ്റര്‍ നന്ദി പറഞ്ഞു. അധ്യാപന രംഗത്ത് കാല്‍നൂറ്റാണ്ട് പിന്നിട്ട എ.പി. അബ്ദുല്‍ റഹ്‌മാന്‍ മൗലവി, കെ. ഉസ്മാന്‍ മൗലവി, അബ്ദുല്‍ കരീം മൗലവി, സുലൈമാന്‍ മൗലവി, ഹംസ മൗലവി, പി.എ സയ്യിദ് ഹാമിദി, അഷ്റഫ് അസ്നവി മര്‍ദ്ദള എന്നിവരെ സയ്യിദ് ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട് ആദരിച്ചു. അബ്ദുല്‍ മജീദ് ബാഖവി മുഖ്യാതിഥിയായിരുന്നു. ഹസൈനാര്‍ ഹാജി തളങ്കര അധ്യക്ഷത വഹിച്ചു.
നേരത്തെ കര്‍ണാടക നിയമസഭാ സ്പീക്കര്‍ യു.ടി ഖാദറിന് മുസാബഖ കലാവേദിയില്‍ സ്വീകരണം നല്‍കി. വിവിധ മേഖലകളില്‍ തിളങ്ങുന്ന വിദ്യാര്‍ത്ഥി സമൂഹത്തെ വളര്‍ത്തിയെടുക്കുന്ന ഇത്തരം കലാമേളകള്‍ രാജ്യമാകെ വളരണമെന്ന് അദ്ദേഹം പറഞ്ഞു. സ്പീക്കറെ കെ.എം ഹനീഫ് ഉപഹാരം നല്‍കി ആദരിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, എ. അബ്ദുല്‍ റഹ്‌മാന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. പി.എന്‍. പണിക്കര്‍ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട ടി.എ ഷാഫിയെ സ്പീക്കര്‍ യു.ടി ഖാദര്‍ ഷാളണിയിച്ചും ഉപഹാരം നല്‍കിയും ആദരിച്ചു.

KCN

more recommended stories