താഴേക്കിറങ്ങി സ്വര്‍ണവില

 

കേരളത്തില്‍ ഇന്ന് സ്വര്‍ണവില ഇടിഞ്ഞു. ശനിയാഴ്ച സര്‍വ്വകാല റെക്കോര്‍ഡിലേക്കെത്തിയ സ്വര്‍ണവില ഇന്നലെയും ഇന്നുമായി കുറഞ്ഞു. ഇന്നലെ 160 രൂപ കുറഞ്ഞു. ഇന്ന് പവന് 400 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ നിരക്ക് 45360 രൂപയാണ്.

ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുതിക്കുകയാണ്. വിവാഹ സീസണ്‍ ആയതിനാല്‍ വിലവര്‍ധനവ് കേരള വിപണിയില്‍ തിരിച്ചടിയായിട്ടുണ്ട്. മെയ് 5 നാണു മുന്‍പ് സംസ്ഥാനത്ത് സ്വര്‍ണവില ഏറ്റവും ഉയര്‍ത്തിലെത്തിയത്. 45760 രൂപയായിരുന്നു അന്ന് പവന്റെ വില.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 5670 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4700 രൂപയുമാണ്. വെള്ളിയുടെ വില ഇന്നലെ ഒരു രൂപ ഉയര്‍ന്നിട്ടുണ്ട്. ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 79 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

KCN

more recommended stories