ഇന്ദിരാഗാന്ധി ഇന്ത്യന്‍ കാര്‍ഷിക വിപ്ലവകാരി

ഉദുമ : ഇന്ത്യയില്‍ പ്രധാനമന്ത്രിയായിരിക്കെ നിരവധി യുദ്ധങ്ങളെ നേരിടേണ്ടി വന്ന ഇന്ദിരാഗാന്ധി ബംഗ്ലാദേശിന്റെ വിമോചനത്തിന് വേണ്ടി ഇന്ത്യയും പാക്കിസ്ഥാനും യുദ്ധം ചെയ്തപ്പോള്‍ യുദ്ധാനന്തരം ഇന്ത്യയില്‍ ഭക്ഷ്യക്ഷാമ പ്രശ്നം സൃഷ്ടിക്കപ്പെടുവാന്‍ വേണ്ടി ശ്രമിച്ച അമേരിക്കന്‍ പ്രസിഡന്റ് ലിന്റോ ബി ജോണ്‍സണ്‍ന്റെ വെല്ലുവിളികളെ സധൈര്യം നേരിട്ട് ഇന്ത്യയില്‍ കാര്‍ഷിക വിദഗ്ധരെ സംഘടിപ്പിച്ച് ഇന്ത്യന്‍ ഹരിതവിപ്ലവത്തിലൂടെ ഇന്ത്യയുടെ ധാന്യശേഖരണ കേന്ദ്രങ്ങളില്‍ കരുതല്‍ ശേഖരമായി ധാന്യങ്ങള്‍ എന്നും ബഫര്‍സ്റ്റോക്കായി നിലനില്‍ക്കപ്പെടുവാന്‍ കാരണക്കാരിയായി ഭരണാധികാരിയാണ് ഇന്ദിരാഗാന്ധിയെന്നും ഉദുമ മണ്ഡലം കോണ്‍ഗ്രസ് അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ.വി. ശ്രീധരന്‍ അധ്യക്ഷം വഹിച്ചു. ഐ.എന്‍.ടി.യു.സി. നിയോജകമണ്ഡലം പ്രസിഡന്റ് പി.വി. ഉദയകുമാര്‍, ബാലകൃഷ്ണന്‍ കേവീസ്, ചന്ദ്രന്‍ നാലാംവാതുക്കല്‍, പ്രഭാകരന്‍ തെക്കേക്കര, വി. ബാലകൃഷ്ണന്‍ മാങ്ങാട്, കെ.എം. അമ്പാടി, മജീദ് മാങ്ങാട്, കാര്‍ത്യായനി ബാബു, സുകുമാരി ശ്രീധരന്‍, ശ്രീജ പുരുഷോത്തമന്‍, എ.വി. രാമകൃഷ്ണന്‍, ശോഭന, നിതിന്‍രാജ്, ഗിരീഷ് നാലാംവാതുക്കല്‍, പി.വി. സുകുമാരന്‍, ശിഹാബ് മാങ്ങാട്, ബി. കൃഷ്ണന്‍ മാങ്ങാട് എന്നിവര്‍ പ്രസംഗിച്ചു.

KCN

more recommended stories