‘ ആരവം 2023’ സംഘടിപ്പിച്ചു.

 

ഗവണ്മെന്റ് ടെക്നിക്കല്‍ ഹൈസ്‌കൂള്‍ മൊഗ്രാല്‍ പുത്തുരില്‍ സ്‌കൂള്‍ കലാമേള ‘ ആരവം 2023’ സംഘടിപ്പിച്ചു. ഗവണ്മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ മൊഗ്രാല്‍പുത്തൂര്‍ സൂപ്രണ്ട് രമേശന്‍ പി എം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പിടിഎ വൈസ് പ്രസിഡണ്ട് പ്രകാശന്‍ എന്‍ ബി അധ്യക്ഷതയില്‍ കണ്‍വീനര്‍ പ്രമോദ് കെ സ്വാഗതവും, മദര്‍ പി ടി എ പ്രസിഡന്റ് കദീജത് ഫസീല, എന്‍ജിനീയറിങ് ഇന്‍സ്ട്രക്ടര്‍ ഫെലിക്‌സ് ലിജോ, ഫോര്‍മാന്‍ ഹസൈനാര്‍ എ, സ്റ്റാഫ് ക്ലബ്ബ് സെക്രട്ടറി ജിതേഷ്. ടി കെ തുടങ്ങിയവര്‍ ആശംസകളും അര്‍പ്പിച്ച് സംസാരിച്ചു. ജോയിന്‍ കണ്‍വീനര്‍ ശ്രീഷ്മ മുകുന്ദന്‍ നന്ദിയും പറഞ്ഞു.
വിവിധ മത്സര ഇനങ്ങളിലെ വിജയികളെ സ്‌കൂള്‍ പിടിയും സ്‌കൂള്‍ സ്റ്റാഫ് ക്ലബ്ബും അഭിനന്ദിച്ചു. മത്സര വിജയികള്‍ ഡിസംബറില്‍ പാലക്കാട് വെച്ച് നടക്കുന്ന സംസ്ഥാനത കലാമേളയില്‍ പങ്കെടുക്കും. സ്‌കൂള്‍തല കായിക മത്സരത്തില്‍ വിജയികള്‍ക്കുള്ള സമ്മാനദാനം ഈ ചടങ്ങില്‍ വച്ച് നടത്തുകയുണ്ടായി

KCN

more recommended stories