അമൃതകലശ യാത്രയില്‍ തിളങ്ങി കാസര്‍ഗോഡ് ജില്ലയിലെ യുവതയും

 

കാസര്‍ഗോഡ് : സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തിന്റെ ഭാഗമായി ഭാരതസര്‍ക്കാര്‍ സംഘടിപ്പിച്ച ‘എന്റെ മണ്ണ്, എന്റെ രാജ്യം’ അമൃതകലശയാത്രയില്‍ കാസര്‍ഗോഡിന്റെ പ്രാതിനിധ്യം ശ്രദ്ധേയമായി. പിറന്ന നാടിനും വീരന്‍മാര്‍ക്കും ആദരവര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്ത പരിപാടിയില്‍ രാജ്യത്തെ എല്ലാ സംസ്ഥാന – കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും ആയിരക്കണക്കിന് യുവതി യുവാക്കളാണ് ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നത്.

രാജ്യത്തെ പവിത്രവും ചരിത്രപ്രധാന്യമുള്ളതുമായ സ്ഥലങ്ങളിലെ മണ്ണ് ശേഖരിച്ച് ഡല്‍ഹിയിലെത്തിക്കാനായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം. യുവമോര്‍ച്ച കാസര്‍ഗോഡ് ജില്ലാ അദ്ധ്യക്ഷ അഞ്ജു ജോസ്റ്റിയുടെ നേതൃത്വത്തില്‍ യുവമോര്‍ച്ച മണ്ഡലം ഭാരവാഹികളും പ്രവര്‍ത്തകരും കാസറഗോഡ് ജില്ലയിലെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളില്‍ നിന്നും മണ്ണ് ശേഖരിച്ച് പ്രത്യേക ട്രെയിനില്‍ ഒക്ടോബര്‍ 30- ന് ഡല്‍ഹിയില്‍ എത്തിക്കുകയായിരുന്നു. രാഷ്ട്രപതി ഭവന്‍ മുതന്‍ ഇന്ത്യാ ഗേറ്റ് വരെ നീണ്ടു കിടക്കുന്ന കര്‍ത്തവ്യപഥിലെ വിജയ് ചൗക്കില്‍ പ്രത്യേകം സജ്ജമാക്കിയ വലിയ കലശത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി മണ്ണ് പകര്‍ന്ന ഐതിഹാസിക മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ സാധിച്ചതിന്റെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് കാസര്‍ഗോഡ് നിന്നുള്ള സംഘം ഡല്‍ഹിയില്‍ നിന്നും മടങ്ങുന്നത്.

KCN

more recommended stories