സലിം സന്ദേശത്തിന് വീണ്ടും ദേശീയ അംഗീകാരം

 

കാസറഗോഡ് – ചൗക്കി സന്ദേശം സംഘടനാ സെക്രട്ടറി സലീം സന്ദേശത്തിന് വേള്‍ഡ് പീസ് കൗണ്‍സിലിന്റെ യുവപ്രതിഭാ പുരസ്‌കാരത്തിന് അര്‍ഹനായി .ജനപക്ഷ സഹയാത്രകന്‍ എന്ന നിലയിലാണ് അംഗീകാരം. സാമൂഹ്യ സാംസ്‌കാരിക ജീവ കാരുണ്യഗ്രന്ഥശാലാ പ്രവര്‍ത്തകനും ജില്ലയില്‍ എയിംസ് ആശുപത്രിക്ക് വേണ്ടിയുള്ള ജനകീയ കൂട്ടായ്മയ്ക്ക് നേതൃത്വം കൊടുത്തതിനുമാണ് അംഗീകാരം. ജില്ലയിലെ എന്‍ഡോ സള്‍ഫാന്‍ ദുരിത മേഖലയിലെ പ്രവര്‍ത്തനത്തിന് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ ലിറ്ററസി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയതാണ് സലീമിന് ലഭിച്ച ഈ മാനവ സേവാ പുരസ്‌കാരം. നവംബര്‍ 6 ന് നാഗപ്പൂരില്‍ വെച്ചു നടക്കുന്ന ചടങ്ങില്‍ വെച്ച് പുരസ്‌കാരം സമര്‍പ്പിക്കുമെന്ന് കൗണ്‍സില്‍ ചെയര്‍മാന്‍ ബില്ലറ്റ് കൊറിയന്‍ അറിയിച്ചു.

KCN

more recommended stories