ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

 

പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യൂക്കേഷന്‍ പ്രോഗ്രാം (ഐടിഇപി) വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍ഡക്ഷന്‍ പരിപാടിയുടെ ഭാഗമായി ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സര്‍വ്വകലാശാല സെക്യൂരിറ്റി വിങ്ങിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ ലഹരി വിപത്ത് സംബന്ധിച്ച് ഡപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ജയരാജ് പി.കെ, സൈബര്‍ സുരക്ഷ എന്ന വിഷയത്തില്‍ ബേക്കല്‍ സബ് ഡിവിഷന്‍ സൈബര്‍ വിംഗ് സിവില്‍ പോലീസ് ഓഫീസര്‍ ജ്യോതിഷ് പി എന്നിവര്‍ ക്ലാസ്സെടുത്തു. ലഹരി ഉപയോഗം വ്യക്തികളെയും സമൂഹത്തെയും നശിപ്പിക്കുന്നത് എങ്ങനെയെന്ന് ഉദാഹരണങ്ങളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് വിശദീകരിച്ചു. സൈബര്‍ തട്ടിപ്പുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും നിര്‍ദ്ദേശങ്ങളും അവതരിപ്പിച്ചു. സര്‍വ്വകലാശാലയിലെ സെക്യൂരിറ്റി സംവിധാനത്തെക്കുറിച്ച് സെക്യൂരിറ്റി ഓഫീസര്‍ വി. ശ്രീജിത്ത് വിശദീകരിച്ചു. അസിസ്റ്റന്റ് പ്രൊഫസര്‍മാരായ അനുശ്രീ ചൗധരി, ഡോ സബ അനീസ്, ഡോ. ബിന്ദു ടി.വി, സെക്യൂരിറ്റി ഇന്‍സ്പെക്ടര്‍ ടി. വിനയകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

ഫോട്ടോ: ബോധവത്കരണ ക്ലാസ്സില്‍ ഡപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ജയരാജ് പി.കെ സംസാരിക്കുന്നു

KCN

more recommended stories