അസൗകര്യങ്ങള്‍ക്ക് നടുവില്‍ പഠനം

ഉക്കിനടുക്ക കാസര്‍കോട് മെഡിക്കല്‍ കോളേജിലെ അക്കാദമിക് ബ്ലോക്കില്‍ ഗവ.നഴ്‌സിങ് കോളേജ് പ്രവര്‍ത്തനം തുടങ്ങി. എന്നാല്‍ ഹോസ്റ്റല്‍, കാന്റീന്‍ സൗകര്യമില്ല. ബ്ലോക്കിലെ ഒന്നാം നിലയില്‍ പ്രവര്‍ത്തനം തുടങ്ങിയ നഴ്‌സിങ് കോളേജിലെ ക്ലാസ് മുറിയിലേക്കുള്ള ഇരിപ്പിടങ്ങളും മേശയും ഒരാഴ്ചയ്ക്കകം സജ്ജമാകുമെന്നാണ് അധികൃതര്‍ പറയുന്നത്. അതുവരെ ഓഡിറ്റോറിയത്തിലേക്ക് എത്തിച്ച കസേരകള്‍ ഉപയോഗിക്കും.

ലാബ്, കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് സൗകര്യം, ലൈബ്രറി പുസ്തകങ്ങള്‍ എന്നിവയും ഉടനെ സജ്ജമാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.കോളേജിനു സമീപത്ത് തന്നെ നടന്നു വരാനുള്ള സൗകര്യത്തിലുള്ള സ്വകാര്യ കെട്ടിടങ്ങളിലാണ് പ്രവേശനം ലഭിച്ച 60 കുട്ടികള്‍ താമസിക്കുന്നത്. കാസര്‍കോട് ജനറല്‍ ആശുപത്രിയിലാണ് പ്രായോഗിക പഠനം.

ഇവിടെ നിന്നും 27 കിലോമീറ്റര്‍ ദൂരമുള്ള ജനറല്‍ ആശുപത്രിയിലേക്ക് ബസ് അനുവദിക്കുന്നതിനുള്ള പ്രപ്പോസല്‍ ചെയ്യുന്നുണ്ട്. 4 മാസത്തിനു ശേഷമായിരിക്കും ബസ് ആവശ്യമുള്ളത്. അതുവരെ തീയറി ക്ലാസുകളാണ് നടക്കുന്നത്. നിലവില്‍ ഒരു പ്രഫസറെയും അസി. പ്രഫസറെയുമാണ് നിയമിച്ചിട്ടുള്ളത്. ഒരു പ്രഫസര്‍ കൂടി 8ന് ചുമതലയേല്‍ക്കും.

KCN

more recommended stories