കെ.എസ്.ആര്‍.ടി.സി. യെ സര്‍ക്കാര്‍ ഇല്ലാതാക്കുന്നു

കാസറഗോഡ് : ഏഴ് വര്‍ഷമായിട്ടും കേവലം നൂറ് ബസുകള്‍ മാത്രം ഇറക്കി സംസ്ഥാനത്തിനകത്ത് രൂക്ഷമായ യാത്രാക്ലേശം സൃഷ്ടിച്ച് കെ.എസ്.ആര്‍.ടി.സി. ക്കകത്ത് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഓരോ ശബരിമല സീസണിലും പുതിയ ബസുകളിറക്കി മണ്ഡല മകരവിളക്ക് കാലാവധിക്ക് ശേഷം കേരളത്തിലെ വിവിധ ഡിപ്പോകള്‍ക്കകത്ത് ബസുകള്‍ വിതരണം ചെയ്ത് പുതിയ റൂട്ടുകള്‍ കണ്ടെത്തി സാമ്പത്തിക നേട്ടമുണ്ടാക്കുന്ന അവസ്ഥയ്ക്ക് പകരമായി ബസുകള്‍ ഇറക്കാതെ സ്വകാര്യ ബസുകള്‍ക്ക് റൂട്ട് കണ്ടെത്താന്‍ ഗവണ്‍മെന്റും മാനേജ്മെന്റും ശ്രമിക്കുന്നതാണ് കെ.എസ്.ആര്‍.ടി.സി. ക്കകത്തെ ശമ്പളവും പെന്‍ഷനും വൈകാന്‍ കാരണമെന്ന് കെ.എസ്.ആര്‍.ടി.സി. പെന്‍ഷനേഴ്സ് ഫോറം അഭിപ്രായപ്പെട്ടു. കെ.എസ്.ആര്‍.ടി.സി. യിലെ പെന്‍ഷന്‍കാര്‍ക്ക് പെന്‍ഷനും ജീവനക്കാര്‍ക്ക് യഥാസമയം ശമ്പളവും നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് പെന്‍ഷനേഴ്സ് ഫോറത്തിന്റെ നേതൃത്വത്തില്‍ കാസറഗോഡ് ഡിപ്പോ പരിസരത്ത് ധര്‍ണ്ണാസമരം നടത്തി. ധര്‍ണ്ണാസമരം കെ.പി.സി.സി. സെക്രട്ടറി കെ. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. പെന്‍ഷനേഴ്സ് ഫോറം ജില്ലാ പ്രസിഡന്റ് പി.വി. നാരായണന്‍ അധ്യക്ഷം വഹിച്ചു. പി.വി. ഉദയകുമാര്‍, എം.വി. വിജയന്‍, പത്മനാഭന്‍, കെ.വി. സജീവ്കുമാര്‍, അസാഖ് ഹുസൈന്‍, തമ്പാന്‍ നായര്‍, ഗോപാലകൃഷ്ണ കുറുപ്പ്, വി. ഗംഗാധരന്‍ നായര്‍, കെ. വേണുഗോപാലന്‍, പി. സുബ്ബ നായക്, വി.എം. ഗോപാലന്‍, കുഞ്ഞിക്കണ്ണന്‍, പി. ഇസ്മായില്‍ എന്നിവര്‍ പ്രസംഗിച്ചു.
പി.വി. ഉദയകുമാര്‍
99472 35975

KCN

more recommended stories