സൗജന്യ ക്യാന്‍സര്‍ നിര്‍ണയ മെഡിക്കല്‍ ക്യാമ്പ്, രജിസ്‌ട്രേഷന്‍ തുടങ്ങി

 

സൗജന്യ ക്യാന്‍സര്‍ നിര്‍ണയ മെഡിക്കല്‍ ക്യാമ്പ് നവം 11ന് വിദ്യാനഗറില്‍ ചിന്മയ കോളനി റസിഡന്റ്‌സ് അസോസിയേഷന്‍, കാസര്‍കോട് പീപ്പിള്‍സ് ഫോറം, കൃഷ്ണ ആശുപത്രി എന്നിവര്‍ കണ്ണൂര്‍ ക്യാന്‍സര്‍ കേര്‍ സൊസൈറ്റിയുമായി സഹകരിച്ച് കൊണ്ട് നവംബര്‍ 11 ന് വിദ്യാനഗറില്‍ വെച്ച് നടത്തുന്ന സൗജന്യ ക്യാന്‍സര്‍ നിര്‍ണയ മെഡിക്കല്‍ ക്യാമ്പ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സ്തനാര്‍ബുദം , ഗര്‍ഭാശയ ക്യാന്‍സര്‍, മറ്റ് ക്യാന്‍സര്‍ ലക്ഷണങ്ങള്‍ കണ്ടെത്തി ആരംഭത്തിലേ ചികിത്സിച്ചാല്‍ ഭേദമാക്കാം എന്ന ലക്ഷ്യം വെച്ചാണ് ക്യാമ്പ് . നവംബര്‍ 11 ന് രാവിലെ 9 മുതല്‍ വൈകുന്നേരം 4 മണിവരെയാണ് ക്യാമ്പ് . ക്യാമ്പില്‍ 5 വിദഗ്ദ ഡോക്ടര്‍മാര്‍ പങ്കെടുക്കുന്നു. നൂറ് പേരെയാണ് പരിശോധിക്കുന്നത്. ഏതാനും ടോക്കണുകള്‍ ബാക്കിയുണ്ട്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നതിന് വിളിക്കുക 9446281854, 88916 38244, 94474 39434

KCN

more recommended stories