തുലാമഴ ഈ മാസം മുഴുവന്‍: സംസ്ഥാനത്ത് ഇടിമിന്നല്‍ ജാഗ്രത

പത്തനംതിട്ട: കുറവുകളെല്ലാം നികത്തി കനത്തു പെയ്ത് തുലാവര്‍ഷം. ഉച്ചച്ചൂടിന്റെ മറനീക്കി എത്തുന്ന കാര്‍മേഘങ്ങള്‍ രാത്രി പുലരുവോളം തെക്കന്‍ മലയോര ജില്ലകളെ പ്രകമ്പനം കൊള്ളിക്കുന്നു. അകമ്പടിയായി തീവ്രത വര്‍ധിച്ച മിന്നലും ഉള്ളതിനാല്‍ അതീവജാഗ്രത വേണമെന്ന് ദുരന്തനിവാരണ വകുപ്പ് മുന്നറിയിപ്പു നല്‍കി.

ഈ മാസം മുഴുവന്‍ സംസ്ഥാനത്ത് ഭേദപ്പെട്ട തുലാമഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിഗമനം. 77 മുതല്‍ 127% വരെ മഴ ലഭിക്കുമെന്നാണ് ഇന്ത്യ മെറ്റിയോറോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് (ഐഎംഡി) പുറത്തിറക്കിയ പ്രവചനം. വടക്കന്‍ കേരളത്തെ അപേക്ഷിച്ച് തെക്കന്‍ കേരളത്തിലായിരിക്കും കൂടുതല്‍.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, കൊല്ലം ജില്ലകളുടെ കിഴക്കന്‍ മേഖലയാണ് ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ ആദ്യ വാരം വരെ ഇടിയോടു കൂടി എത്തുന്ന തുലാമഴയുടെ കളിത്തൊട്ടില്‍. എന്നാല്‍ ഇടുക്കി ജില്ലയില്‍ ഇക്കുറി മഴ കുറവാണ്. 40 സെ.മീ. ലഭിക്കേണ്ട സ്ഥാനത്ത് ഇതുവരെ ലഭിച്ചത് 31 സെ.മീ. മാത്രം. 23% കുറവ്.

KCN

more recommended stories