ആവശ്യത്തിന് ജീവനക്കാരില്ല ബദിയടുക്ക പഞ്ചായത്ത് ഓഫീസ് താഴിട്ട് പൂട്ടി പ്രതിഷേധം.

ജീവനക്കാരുടെ
ഒഴിവ് നികത്തണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസ് താഴിട്ട് പൂട്ടി പ്രതിഷേധം.
കാസര്‍ഗോഡ് ,ബദിയടുക്ക പഞ്ചായത്ത്
ഓഫീസിലാണ് സംഭവം.

 

ബദിയടുക്ക പഞ്ചായത്ത് ഓഫിസില്‍
ആവശ്യത്തിന് ജീവനക്കാരില്ല
എന്ന് ആരോപിച്ചാണ് പ്രതിഷേധം—–
ജീവനക്കാരുടെ ഒഴിവ് നികത്തണമെന്നാവശ്യപെട്ട്
പഞ്ചായത്ത് പ്രസിഡന്റ് ബി. ശാന്തയുടെ നേതൃത്വത്തില്‍ അംഗങ്ങള്‍
ഓഫീസ് താഴിട്ട് പൂട്ടി…….
അസിസ്റ്റന്റ് എന്‍ജിനീയര്‍ ഉള്‍പ്പെടെ നാല് ഒഴിവുകളാണ് പഞ്ചായത്തില്‍ ഉള്ളത്….ഇതുമൂലം 300 ലധികം പദ്ധതികളാണ് മുടങ്ങിക്കിടക്കുന്നത്.

യുഡിഎഫ് ,
ബിജെപി അംഗങ്ങളുടെ
നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
നിലവില്‍ യു.ഡി.എഫിനാണ് പഞ്ചായത്ത് ഭരണം .പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതുവരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ്
ഭരണസമിതിയുടെയും ബിജെപി അംഗങ്ങളുടെയും തീരുമാനം.
ജില്ലയില്‍ മറ്റ് പഞ്ചായത്ത് ഓഫീസുകളിലും സമാനമായ പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്

KCN

more recommended stories