നവ കേരള സദസ്സ് ; മുഖ്യമന്ത്രിയുടെ ക്ഷണ കത്തുകള്‍ വീടുകളിലേക്ക് എത്തിച്ച് കുടുംബശ്രീ

നവ കേരള സദസ്സ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രചാരണത്തിന്റെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തി. മുഖ്യമന്ത്രിയുടെ ക്ഷണ കത്തുകള്‍ വീടുകളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി കത്തുകള്‍ ബൂത്തുകളില്‍ എത്തിച്ചു. ഇവിടെ നിന്ന് കുടുംബശ്രീ വഴി വീടുകളിലേക്ക് എത്തിക്കുന്നതിനും തുടക്കമിട്ടു. കാഞ്ഞങ്ങാട് നഗരസഭയില്‍ മാത്രം 25000 ത്തോളം വീടുകളില്‍ കത്തുകള്‍ എത്തിക്കും.
പ്രചാരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭ പരിധിയില്‍ പോസ്റ്ററുകള്‍ പതിപ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാതയുടെ നേതൃത്വത്തിലാണ് പോസ്റ്റര്‍ പ്രചരണം നടത്തിയത്. സ്ഥിരം സമിതി അധ്യക്ഷ കെ.വി.സരസ്വതി,കൗണ്‍സിലര്‍മാരായ പി.വി.മോഹനന്‍, പള്ളിക്കൈ രാധാകൃഷ്ണന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സൂര്യ ജാനകി എന്നിവര്‍ സംസാരിച്ചു. വിവിധ വാര്‍ഡുകളുടെ എ.ഡി.എസ് മെമ്പര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കൂടാതെ അജാനൂര്‍ പഞ്ചായത്ത്, മടിക്കൈ പഞ്ചായത്ത് എന്നിവിടങ്ങളിലും പോസ്റ്ററുകള്‍ പതിപ്പിച്ചു.

KCN

more recommended stories