പ്രതിഷേധ മാര്‍ച്ച് നടത്തിയവര്‍ക്കെതിരെ പൊലീസ് നരനായാട്ട്, നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

 

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവിന്റെ വീട്ടിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ചിന് പിന്നാലെ പ്രവര്‍ത്തകരെ പൊലീസ് തല്ലിച്ചതച്ചെന്നാരോപിച്ച് കെ.എസ്.യു നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. കേരളവര്‍മ്മ കോളേജിലെ ജനാധിപത്യ ഇലക്ഷന്‍ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ച്ചയിലേക്ക് നയിക്കുന്ന ആര്‍. ബിന്ദു രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ.എസ്.യു തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തിയത്.
മാര്‍ച്ചില്‍ പങ്കെടുത്തവക്കെതിരെ പൊലീസ് നരഹത്യ നടത്തിയിരിക്കുകയാണ്. വനിതാ സംസ്ഥാന ഭാരവാഹികള്‍ അടക്കം ക്രൂരമായി മര്‍ദ്ദിച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്യുന്നതായി കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ അറിയിച്ചു.

KCN

more recommended stories