വരുന്നു, കോട്ടഞ്ചേരി ഇക്കോ ടൂറിസം പദ്ധതി; ഈ വര്‍ഷംതന്നെ ആരംഭിക്കുമെന്ന് അധികൃതര്‍

വരുന്നു, കോട്ടഞ്ചേരി ഇക്കോ ടൂറിസം പദ്ധതി; ഈ വര്‍ഷംതന്നെ ആരംഭിക്കുമെന്ന് അധികൃതര്‍ …
കൊന്നക്കാട് കോട്ടഞ്ചേരി ഇക്കോ ടൂറിസം പദ്ധതി ആരംഭിക്കാന്‍ വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സമിതി അംഗീകാരം നല്‍കി. വനമേഖലയിലെ കൂമ്പന്‍ മല, പന്നിയാര്‍മാനി എന്നീ സ്ഥലങ്ങളിലേക്ക് ട്രെക്കിങ് ആരംഭിക്കുകയാണു ലക്ഷ്യം. പദ്ധതിക്കായി വനസംരക്ഷണ സമിതി രൂപീകരിച്ചിരുന്നു. വനമേഖലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പരമാവധി കുറയ്ക്കുന്ന വിധമാകും പദ്ധതി. ടിക്കറ്റ് കൗണ്ടറിനും പാര്‍ക്കിങ്ങിനും വനമേഖലയ്ക്ക് പുറത്തു സ്ഥലം കണ്ടെത്തും. ട്രെക്കിങ് പാതയില്‍ സുരക്ഷാ വേലികള്‍ സ്ഥാപിക്കും. കോട്ടഞ്ചേരിയില്‍ വികസനം സാധ്യമാക്കണമെന്നാവശ്യപ്പെട്ടു നേരത്തേ വ്യാപാരി വ്യവസായി ഏകോപന സമിതി കൊന്നക്കാട് യൂണിറ്റ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനു നിവേദനം നല്‍കിയിരുന്നു. കോട്ടഞ്ചേരിയിലേക്ക് എത്താനുള്ള റോഡുകളുടെ വീതികൂട്ടണമെന്ന ആവശ്യവും ശക്തമാണ്. ഈ സാമ്പത്തിക വര്‍ഷം തന്നെ പദ്ധതി തുടങ്ങാനാണ് വനംവകുപ്പ് ലക്ഷ്യമിടുന്നത്.
കോട്ടഞ്ചേരി ഇക്കോ ടൂറിസം പദ്ധതി ആരംഭിക്കാന്‍ വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സമിതി അംഗീകാരം നല്‍കി. കോട്ടഞ്ചേരി ഇക്കോ ടൂറിസം പദ്ധതി ആരംഭിക്കാന്‍ വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സമിതി അംഗീകാരം നല്‍കി. കോട്ടഞ്ചേരി ഇക്കോ ടൂറിസം പദ്ധതി ആരംഭിക്കാന്‍ വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സമിതി അംഗീകാരം നല്‍കി. കോട്ടഞ്ചേരി ഇക്കോ ടൂറിസം പദ്ധതി ആരംഭിക്കാന്‍ വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സമിതി അംഗീകാരം നല്‍കി. കോട്ടഞ്ചേരി ഇക്കോ ടൂറിസം പദ്ധതി ആരംഭിക്കാന്‍ വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സമിതി അംഗീകാരം നല്‍കി.

KCN

more recommended stories