വ്യായാമത്തിനിടെ വ്യവസായിക്ക് ഹൃദയാഘാതം; രക്ഷകനായി സ്മാര്‍ട്ട് വാച്ച്

 

പ്രഭാതസവാരിക്കിടെ യു എസ് വ്യവസായിക്ക് ഹൃദയാഘാതം. ഹോക്കി വെയ്ല്‍സ് എന്ന കമ്പനിയുടെ സി ഇ ഓ ആയ പോള്‍ വാഫാം ആണ് ഹൃദയാഘാതത്തെ സ്മാര്‍ട്ട് വാച്ചിന്റെ സഹായത്തോടെ അതിജീവിച്ചത്. താമസസ്ഥലമായ സ്വാന്‍സിയിലെ മോറിസ്റ്റണില്‍ പ്രഭാതസവാരിക്കിറങ്ങിയ പോളിന് വ്യായാമത്തിനിടയില്‍ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടു. കൈയിലുണ്ടായിരുന്ന സ്മാര്‍ട്ട് വാച്ചിലൂടെ ഭാര്യയെ വിളിച്ചറിയിച്ചതാണ് രക്ഷയായത്.

സാധാരണഗതിയില്‍ വ്യായാമത്തിനിറങ്ങുമ്പോള്‍ ഫോണ്‍ കൊണ്ടുപോകാറില്ല. നെഞ്ചുവേദന കടുത്തതോടെ ഭാര്യയെ വിളിച്ചറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ഭാര്യ എത്തി പോളിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തിയ ശേഷമാണ് തനിക്ക് ഹൃദയാഘാതമാണ് ഉണ്ടായതെന്ന് പോള്‍ അറിയുന്നത്

KCN

more recommended stories